സിസിടിവി ചതിച്ചു! അശ്ലീലപ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍; പോലീസ് കേസെടുത്തത് നഴ്‌സിന്റെ പരാതിയില്‍

ക​ണ്ണൂ​ർ: കാ​റി​ൽ​വ​ന്ന് വ​ഴി ചോ​ദി​ച്ച ശേ​ഷം അ​ശ്ലീ​ല പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സി​നോ​ട് അ​ശ്ലീ​ല പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​തി​ന് കൊ​ട്ടി​യൂ​ർ ചു​ങ്ക​ക്കു​ന്നി​ലെ അ​നീ​ഷി(37) നെ​യാ​ണ് ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ത​ളാ​പ്പ്, തു​ളി​ച്ചേ​രി, പ​ള്ളി​ക്കു​ന്ന് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ന​ഴ്സി​ന്‍റെ പ​രാ​തി​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​മാ​ന​അ​നു​ഭ​വം നേ​രി​ട്ട മൂ​ന്നു​പേ​രു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി.

യു​വ​തി ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ളാ​പ്പി​ലെ സി​സി​ടി​വി കാ​മ​റ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്ന് അ​നീ​ഷി​ന്‍റെ കാ​ർ അ​തു​വ​ഴി ചു​റ്റി​ക്ക​റ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വാ​വ് വ​ല​യി​ലാ​കു​ന്ന​ത്.

Related posts