രൂപംമാറി സിൽവർ ലൈൻ? ഇ. ശ്രീധരനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും; പാളത്തിലൂടെ കുതിക്കാൻ സെ​മി ഹൈ​സ്പീ​ഡും പി​ന്നീ​ട് ഹൈ ​സ്പീ​ഡും

തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ലൈ​ൻ ന​ട​പ്പാ​ക്കാ​നു​ള്ള ബ​ദ​ൽ നി​ർ​ദേ​ശ​ങ്ങ​ളോ​ട് അ​നു​കൂ​ല നി​ല​പാ​ട് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന.

ഡ​ൽ​ഹി​യി​ലെ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി കെ.​വി.​ തോ​മ​സ് ക​ഴി​ഞ്ഞ ദി​വ​സം മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേശ​പ്ര​കാ​രം കെ.​വി. തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ട​തനുസ​രി​ച്ച് ഇ.​ ശ്രീ​ധ​ര​ൻ സിൽവർ ലൈന് ബ​ദ​ലായ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കുകയും ചെയ്തു.

ഈ റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​ം ​കെ.​വി.​ തോ​മ​സ് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി​. ഇ​തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഇ.​ ശ്രീ​ധ​ര​നും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച നടത്തുമെന്ന വിവരവും പുറത്തുവന്നു.

കൂ​ടി​ക്കാ​ഴ്ച​യി​ൽ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം കെ ​റെ​യി​ൽ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. നിലവിലുള്ള സി​ൽ​വ​ർ ലൈ​ൻ പദ്ധതിയിൽനിന്നുള്ള പിന്നോട്ടു പോക്കാണെങ്കിലും ശ്രീ​ധ​ര​ൻ നി​ർ​ദേ​ശി​ച്ച ബ​ദ​ൽ നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മാ​റ്റ​ങ്ങ​ളോ​ടെ വീ​ണ്ടും പ​ദ്ധ​തി സ​ജീ​വ​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് സ​ർ​ക്കാ​ർ.

നി​ല​വി​ലെ കെ ​റെ​യി​ൽ അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നും ഡി​പി​ആ​ർ ത​ന്നെ മാ​റ്റ​ണ​മെ​ന്നും ഇ.​ ശ്രീ​ധ​ര​ൻ പ​റ​യു​ന്നു. തു​ര​ങ്ക​പാ​ത​യും എ​ലി​വേ​റ്റ​ഡ് പാ​ത​യു​മാ​ണ് ബ​ദ​ൽ. ഇ​തുവ​ഴി ചെ​ല​വ് വലിയതോ​തി​ൽ കു​റ​യും.

ഭൂ​മി വ​ൻ​തോ​തി​ൽ ഏ​റ്റെ​ടു​ക്കേ​ണ്ട. അ​തേ​സ​മ​യം വേ​ഗ​ത കൂ​ട്ടാ​ൻ സ്റ്റാ​ൻ​ഡേ​ഡ് ഗേ​ജ് ആ​ക്കി നി​ല​നി​ർ​ത്ത​ണ​മെ​ന്നും ഇ​തി​നെ റെ​യി​ൽ​വേ ശൃം​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

തു​ട​ക്ക​ത്തി​ൽ സെ​മി ഹൈ​സ്പീ​ഡും പി​ന്നീ​ട് ഹൈ ​സ്പീ​ഡും എ​ന്ന രീ​തി​യി​ൽ പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്നാ​ണ് ഇ.​ ശ്രീ​ധ​ര​ന്‍റെ നി​ർ​ദേ​ശം. ഈ ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ കെ ​റെ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ അ​ഭി​പ്രാ​യം കൂ​ടി സ​ർ​ക്കാ​ർ തേ​ടും.

ഡി​പി​ആര്‍ മാ​റ്റു​ന്ന​ത​ട​ക്കം പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ബദൽ നിർദേശത്തെ ബി​ജെ​പി പി​ന്തു​ണ​ച്ച​തോ​ടെ കേ​ന്ദ്രാ​നു​മ​തി കി​ട്ടു​മെ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​തീ​ക്ഷ.

ഇ. ​ശ്രീ​ധ​ര​ൻ മു​ന്നോ​ട്ട് വച്ച തി​രു​വ​ന​ന്ത​പു​രം മു​ത​ൽ ക​ണ്ണൂ​ർ വ​രെ​ അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി പാ​ർ​ട്ടി ച​ർ​ച്ച ചെ​യ്യു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യക്ഷ​ൻ കെ.​ സു​രേ​ന്ദ്ര​ൻ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​തി​കൂ​ല നി​ല​പാ​ട് വി​ല​ങ്ങു​ത​ടി​യാ​യ​തോ​ടെ ത​ണു​ത്തു​പോ​യ കെ ​റെ​യി​ൽ പ​ദ്ധ​തി​യെ പു​തി​യ മാ​റ്റ​ങ്ങ​ളോ​ടെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ.​ ശ്രീ​ധ​ര​ന്‍റെ ബ​ദ​ൽ നി​ർ​ദേ​ശ​ങ്ങ​ളോ​ടെ സംസ്ഥാന സർക്കാരിന് ല​ഭി​ക്കു​ന്ന​ത്.

സ​ർ​ക്കാ​ർ ഈ ​അ​വ​സ​രം വിനി​യോ​ഗി​ക്കാ​നാ​ണ് സാ​ധ്യ​ത. ഇ.​ശ്രീ​ധ​ര​ന് കേ​ന്ദ്ര​ത്തി​ലു​ള്ള സ്വാ​ധീ​ന​വും മാ​റ്റ​ങ്ങ​ളോ​ടെ​യു​ള്ള കെ​ റെ​യി​ൽ പ​ദ്ധ​തി​ക്ക് സ​ഹാ​യ​ക​മാ​കും. പ​ദ്ധ​തി രേ​ഖ​യി​ൽ മാ​റ്റം വ​രു​ത്തി​യാ​ൽ പ​രി​ശോ​ധി​ക്കാ​മെ​ന്ന് നേ​ര​ത്തെ റെ​യി​ൽ​വേ മ​ന്ത്രി​യും പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment