ആം​ബു​ല​ൻ​സി​ൽ യു​വ​തി​ക​ൾ​ക്കു നേ​രേ പീ​ഡ​ന​ശ്ര​മം; വിജനമായ സ്ഥലത്ത് വാഹനം നിർ‌ത്തി ഡ്രൈവർ യുവതികളെ  ആക്രമിക്കുകയായി രുന്നു; ഞെട്ടിക്കുന്ന സംഭവം ഇടുക്കിയിൽ


ചെ​റു​തോ​ണി: സ്വ​കാ​ര്യ ആം​ബു​ല​ൻ​സി​ൽ യു​വ​തി​ക​ൾ​ക്കു നേ​രെ പീ​ഡ​ന​ശ്ര​മ​മെ​ന്ന് പ​രാ​തി. യു​വ​തി​ക​ളെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം.

ചെ​റു​തോ​ണി​യി​ലെ ഒ​രു സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ലാ​ബി​ൽ പ​രി​ശീ​ല​ന​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്കു​നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

ഇ​ന്ന​ലെ വൈ​കി ക്രി​സ്തു​മ​സ് ആ​ഘോ​ഷ​വും ക​ഴി​ഞ്ഞ് ലാ​ബ് ഉ​ട​മ സ്വ​ന്തം ആം​ബു​ല​ൻ​സി​ൽ ര​ണ്ട് യു​വ​തി​ക​ളെ​യും വീ​ട്ടി​ൽ കൊ​ണ്ടു വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ചു​രു​ളി​യി​ലും കീ​രി​ത്തോ​ട്ടി​ലു​മാ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​ത്. ക​രി​മ്പ​ന് സ​മീ​പം ക​ട്ടിം​ഗി​ലെ​ത്തി​യ​പ്പോ​ൾ വി​ജ​ന​മാ​യ സ്ഥ​ല​ത്ത് ഡ്രൈ​വ​ർ ആം​ബു​ല​ൻ​സ് നി​ർ​ത്തി.

വാ​ഹ​ന​ത്തി​നു പി​ന്നി​ലെ ഡോ​ർ തു​റ​ന്ന് അ​ക​ത്തു ക​യ​റി​യ ഡ്രൈ​വ​ർ യു​വ​തി​ക​ളെ ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​ക​ൾ നി​ല​വി​ളി​ക്കു​ക​യും ബ​ഹ​ളം വ​യ്ക്കു​ക​യും ചെ​യ്തു.

ഇ​തോ​ടൊ​പ്പം ഇ​രു​വ​രും ചേ​ർ​ന്ന് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ഇ​യാ​ളെ ത​ള്ളി പു​റ​ത്താ​ക്കി. ഇ​യാ​ൾ വാ​ഹ​നം സ്റ്റാ​ർ​ട്ടാ​ക്കി യാ​ത്ര തു​ട​ർ​ന്നു.

ചു​രു​ളി​യി​ലെ​ത്തി​യ​പ്പോ​ൾ ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളും ആം​ബു​ല​ൻ​സി​ൽ നി​ന്നി​റ​ങ്ങി ഓ​ട്ടോ റി​ക്ഷ വി​ളി​ച്ച് വീ​ട്ടി​ലേ​ക്ക് പോ​യി. ഭ​യ​ന്നു പോ​യ ഇ​വ​ർ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി സം​സാ​രി​ക്കു​ക​യും അ​വ​ശ​ത​യി​ലു​മാ​യി​രു​ന്നു.

വീ​ട്ടു​കാ​ർ ഇ​വ​രെ ആ​ദ്യം ചേ​ല​ച്ചു​വ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ക​ഞ്ഞി​ക്കു​ഴി പോ​ലീ​സി​ൽ അ​റി​യി​ച്ചി​ട്ടും ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ലെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു. പോ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ്വ​കാ​ര്യ ലാ​ബി​ന് മു​ന്നി​ൽ നാ​ട്ടു​കാ​ർ സ​മ​രം ചെ​യ്യാ​നാ​ണു തീ​രു​മാ​നം.

Related posts

Leave a Comment