മരണം വഴിമാറട്ടെ…! പിഞ്ച് കുഞ്ഞിനെ മരണത്തിനു വിട്ടുകൊടുക്കാതെ ആംബുലന്‍സിന്റെ മരണപ്പാച്ചില്‍; ജനങ്ങള്‍ സഹായങ്ങള്‍ ചെയ്ത് കൊടുക്കണമെന്ന് നിര്‍ദേശം

തി​രു​വ​ന​ന്ത​പു​രം: പി​ഞ്ച് കു​ഞ്ഞി​നെ മ​ര​ണ​ത്തി​നു വി​ട്ടു​കൊ​ടു​ക്കാ​തെ ആം​ബു​ല​ൻ​സി​ന്‍റെ മ​ര​ണ​പ്പാ​ച്ചി​ൽ. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ സാ​നി​യ-​മി​ത്താ​ഹ് ദ​മ്പ​തി ക​ളു​ടെ 15 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​നാ​ണ് ആം​ബു​ല​ൻ​സ് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ മം​ഗ​ലാ​പു​ര​ത്തു​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കു​തിക്കു​ന്ന​ത്. ഹൃ​ദ​യ ശ​സ്‌​ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്തി​ര ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് കു​ഞ്ഞി​നെ കൊ​ണ്ടു​വ​രു​ന്ന​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് KL-60 – J 7739 എ​ന്ന ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റി​ലു​ള്ള ആം​ബു​ല​ൻ​സ് മം​ഗ​ലാ​പു​ര​ത്തു​നി​ന്നും പു​റ​പ്പെ​ട്ട​ത്. മം​ഗ​ലാ​പു​ര​ത്ത് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഏ​ക​ദേ​ശം 620 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ണ്ട്. ഇ​ത്ര​യും ദൂ​രം സ​ഞ്ച​രി​ക്കാ​ന്‍ ഏ​താ​ണ്ട് 15 മ​ണി​ക്കൂ​റാ​ണ് സാ​ധാ​ര​ണ വേ​ണ്ടി​വ​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ലും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ക്കാ​നാ​ണ് ശ്ര​മം.

ചൈ​ല്‍​ഡ് പ്രോ​ട്ട​ക്റ്റ് ടീം ​അം​ഗ​ങ്ങ​ളാ​ണ് യാ​ത്ര​യി​ൽ സ​ഹാ​യ​മാ​യി കൂ​ടെ നി​ൽ​ക്കു​ന്ന​ത്. ആം​ബു​ല​ന്‍​സി​ന് വ​ഴി​യൊ​രു​ക്കാ​നാ​യി ടീം ​അം​ഗ​ങ്ങ​ള്‍ റോ​ഡു​ക​ളി​ല്‍ ജാ ​ഗ​രൂ​ഗ​രാ​യി നി​ല​കൊ​ള്ളും. ആം​ബു​ല​ൻ​സ് ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ അ​റി​യാ​ൻ ചൈ​ല്‍​ഡ് പ്രോ​ട്ട​ക്റ്റ് ടീം ​അ​വ​രു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ യാ​ത്ര​യു​ടെ ലൈ​വ് ന​ൽ​കു​ന്നു​ണ്ട്. ആം​ബു​ല​ൻ​സ് സു​ഖ​മ​മാ​യി ക​ട​ന്നു​പോ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്ത് കൊ​ടു​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ ത​യാ​റാ​ക​ണ​മെ​ന്നും ടീം ​അം​ഗ​ങ്ങ​ള്‍ അ​റി​യി​ച്ചു.

Related posts