അ​മേ​യ മാ​ത്യു വി​വാ​ഹി​ത​യാ​കു​ന്നു; മുഖം കാണിക്കാതെ വരന്‍റെ ചിത്രം പങ്കുവെച്ച് നടി

ന​ടി​യും ക​രി​ക്ക് വെ​ബ് സീ​രി​സി​ലൂ​ടെ ശ്ര​ദ്ധേ​യ​യു​മാ​യ അ​മേ​യ മാ​ത്യു വി​വാ​ഹി​ത​യാ​കു​ന്നു. കി​ര​ൺ കാ​ട്ടി​കാ​ര​ൻ ആ​ണ് വ​ര​ൻ. ന​ടി ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ വി​വ​രം പ്രേ​ക്ഷ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്.

ഇ​രു​വ​രു​ടേ​തും പ്ര​ണ​യ​വി​വാ​ഹ​മാ​ണ്. എ​ന്നാ​ല്‍ പ്ര​തി​ശ്രു​ത വ​ര​ൻ ആ​രാ​ണെ​ന്ന് താ​രം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. വ​ര​ന്‍റെ മുഖം വെ​ളി​പ്പെ​ടു​ത്താ​തെ​യാ​ണ് മോ​തി​രം അ​ണി​ഞ്ഞു നി​ൽ​ക്കു​ന്ന ചി​ത്രം താ​രം പ​ങ്കു​വ​ച്ച​ത്.

മോ​തി​ര​ങ്ങ​ള്‍ പ​ര​സ്പ​രം കൈ​മാ​റി. ഞ​ങ്ങ​ളു​ടെ സ്‌​നേ​ഹം എ​ന്നെ​ന്നേ​ക്കു​മാ​യി വ​ല​യം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വി​വാ​ഹ​നി​ശ്ച​യ ചി​ത്ര​ങ്ങ​ൾ അ​മേ​യ ചി​ത്ര​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ് അ​മേ​യ. ആ​ട് 2, ദി ​പ്രീ​സ്റ്റ്, തി​രി​മം, വു​ള്‍​ഫ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചു.

Related posts

Leave a Comment