ദമ്പതികള്‍ ചതിച്ചു! അമിത് ഷായ്ക്ക് കുടിലില്‍ ഇലവെട്ടിയിട്ട് ഊണ് നല്‍കിയ ദമ്പതികള്‍ ബിജെപിവിട്ട് തൃണമൂലില്‍; തങ്ങളുടെ പ്രവര്‍ത്തകരെ തട്ടിക്കൊണ്ടു പോയതാണെന്ന് ബിജെപി

Amit_Shah_Naxalbari_030517കോ​ല്‍​ക്ക​ത്ത: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യ്ക്ക് ത​ങ്ങ​ളു​ടെ കു​ടി​ലി​ൽ ഇ​ല​വെ​ട്ടി​യി​ട്ട് ഊ​ണ് ന​ൽ​കി​യ ദ​മ്പ​തി​ക​ൾ ഒ​രാ​ഴ്ച ക​ഴി​ഞ്ഞ​പ്പോ​ൾ തൃ​ണ​മൂ​ൽ കോ​ൺ‌​ഗ്ര​സി​ൽ. വ​ട​ക്ക​ൻ ബം​ഗാ​ളി​ലെ ന​ക്സ​ൽ​ബാ​രി സ്വ​ദേ​ശി​ക​ളാ​യ ഗീ​താ മ​ഹാ​ലി – രാ​ജു ദ​മ്പ​തി​ക​ളാ​ണ് മ​മ​താ ബാ​ന​ർ​ജി​യു​ടെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. സം​സ്ഥാ​ന ടൂ​റി​സം മ​ന്ത്രി ഗൗ​തം ദേ​ബാ​ണ് ദ​മ്പ​തി​ക​ളെ പാ​ർ​ട്ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത​ത്. ന​ക്‌​സ​ല്‍​ബാ​രി​യി​ലെ ബ്ലോ​ക് ഓ​ഫീ​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​രു​വ​രും തൃ​ണ​മൂ​ല്‍ പ​താ​ക ഏ​റ്റു​വാ​ങ്ങി. പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ സ്വാ​ധീ​നം ശ​ക്ത​മാ​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ ത​ന്ത്ര​ങ്ങ​ള്‍​ക്ക് സം​ഭ​വം തി​രി​ച്ച​ടി​യാ​യി.

ക​ഴി​ഞ്ഞ ആ​ഴ്ച പ​ശ്ചി​മ ബം​ഗാ​ൾ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് ഗോ​ത്ര​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ദ​മ്പ​തി​മാ​രു​ടെ വീ​ട്ടി​ൽ​നി​ന്നും അ​മി​ത് ഷാ​യും സം​ഘ​വും ഭ​ക്ഷ​ണം ക​ഴി​ച്ച​ത്. വാ​ഴ ഇ​ല​യി​ലാ​ണ് ദ​മ്പ​തി​ക​ൾ അ​മി​ത് ഷാ​യ്ക്ക് സ​സ്യാ​ഹാ​രം വി​ള​മ്പി​യ​ത്. നി​ല​ത്തി​രു​ന്ന് ദ​മ്പ​തി​ക​ൾ വി​ള​മ്പി​യ ഭ​ക്ഷ​ണം ഷാ​യും സം​ഘ​വും ക​ഴി​ച്ചു. മ​ഹാ​ലി​യും രാ​ജു​വും അ​മി​ത് ഷാ​യ്ക്കൊ​പ്പം ചി​ത്ര​ങ്ങ​ൾ എ​ടു​ക്കു​ക​യും ചെ​യ്തു. സം​ഭ​വം ഇ​തോ​ടെ വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഒ​രാ​ഴ്ച​യ്ക്കു ശേ​ഷം ദ​മ്പ​തി​ക​ൾ ബി​ജെ​പി​വി​ട്ട് തൃ​ണ​മൂ​ലി​ൽ ചേ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യാ​ണ് ബി​ജെ​പി ആ​രോ​പി​ക്കു​ന്ന​ത്. ദ​മ്പ​തി​ക​ളെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ത്ത​താ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ദി​ലീ​പ് ഘോ​ഷ് ആ​രോ​പി​ച്ചു.

ദ​മ്പ​തി​ക​ളെ ചൊ​വ്വാ​ഴ്ച മു​ത​ല്‍ കാ​ണാ​താ​യി​രു​ന്നു. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ പ​രാ​തി​യു​മാ​യി ന​ക്‌​സ​ല്‍​ബാ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യെ​ങ്കി​ലും പ​രാ​തി സ്വീ​ക​രി​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​യി​ല്ലെ​ന്നും ബി​ജെ​പി നേ​താ​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു.

എ​ന്നാ​ല്‍ ദ​മ്പ​തി​ക​ള്‍ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്ന​തെ​ന്ന് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ അ​വ​കാ​ശ​പ്പെ​ട്ടു. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് രാ​ജു. തേ​യി​ല തോ​ട്ടം തൊ​ഴി​ലാ​ളി​യാ​ണ് ഭാ​ര്യ ഗീ​താ മ​ഹാ​ലി.

Related posts