ആ പരിപാടി നടക്കില്ല! കാവ്യ മാധവന്റെ ആ ആവശ്യം തള്ളി ക്രൈം​ബ്രാ​ഞ്ച്; ചോ​ദ്യം ചെ​യ്യ​ല്‍ പു​തി​യ മൊ​ഴി​ക​ളു​ടെ​യും തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തില്‍

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി കാ​വ്യാ മാ​ധ​വ​നെ വീ​ട്ടി​ലെ​ത്തി ചോ​ദ്യം ചെ​യ്യാ​നാ​വി​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച്.

ബു​ധ​നാ​ഴ്ച വീ​ട്ടി​ല്‍​വ​ച്ച് ചോ​ദ്യം ചെ​യ്യാ​മെ​ന്ന് കാ​വ്യ മാ​ധ​വ​ന്‍ ക്രൈം​ബ്രാ​ഞ്ചി​നെ അ​റി​യി​ച്ചി​രു​ന്നു. ഈ ​ആ​വ​ശ്യ​മാ​ണ് ക്രൈം​ബ്രാ​ഞ്ച് ത​ള്ളി​യ​ത്.

കേ​സി​ലെ സാ​ക്ഷി എ​ന്ന നി​ല​യ്ക്കാ​ണ് കാ​വ്യ​യെ ക്രൈം​ബ്രാ​ഞ്ച് വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സാ​ക്ഷി​യാ​യ​തി​നാ​ല്‍ ത​നി​ക്ക് ഉ​ചി​ത​മാ​യ സ്ഥ​ലം തെ​ര​ഞ്ഞെ​ടു​ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു കാ​വ്യ മാ​ധ​വ​ന്‍. 

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​വ്യ മാ​ധ​വ​നെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്യു​ന്ന​ത്. പു​തി​യ മൊ​ഴി​ക​ളു​ടെ​യും തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍.

Related posts

Leave a Comment