കീ​ഴ​ട​ങ്ങാ​ൻ മൂന്ന് നി​ബ​ന്ധ​ന​വ​ച്ച്  അ​മൃ​ത്പാ​ൽ സിം​ഗ്; അ​മൃ​ത്സ​റി​ലെ സു​വ​ർ​ണ​ക്ഷേ​ത്ര​ത്തി​ലെ​ത്തി കീ​ഴ​ട​ങ്ങാ​ൻ നീ​ക്കം


ന്യൂ​ഡ​ൽ​ഹി: വി​വാ​ദ ഖ​ലി​സ്ഥാ​ന്‍ വി​ഘ​ട​ന​വാ​ദി നേ​താ​വ് അ​മൃ​ത്പാ​ൽ സിം​ഗ് കീ​ഴ​ട​ങ്ങാ​ൻ ത​യാ​റാ​യ​താ​യി സൂ​ച​ന. കീ​ഴ​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു നി​ബ​ന്ധ​ന​ക​ൾ പോ​ലീ​സി​നു മു​ന്പി​ൽ വ​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

താ​ൻ കീ​ഴ​ട​ങ്ങി​യ​താ​ണെ​ന്ന് പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്ത​ണം, പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​ർ​ദി​ക്ക​രു​ത്, പ​ഞ്ചാ​ബി​ലു​ള്ള ജ​യി​ലി​ൽ പാ​ർ​പ്പി​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് അ​മൃ​ത്പാ​ൽ മു​ന്നോ​ട്ടു​വ​ച്ച​തെ​ന്നാ​ണ് വി​വ​രം.

അ​മൃ​ത്സ​റി​ലെ സു​വ​ർ​ണ​ക്ഷേ​ത്ര​ത്തി​ലെ​ത്തി കീ​ഴ​ട​ങ്ങാ​നാ​ണ് അ​മൃ​ത്പാ​ലി​ന്‍റെ നീ​ക്ക​മെ​ന്നാ​ണു സൂ​ച​ന​ക​ൾ. കീ​ഴ​ട​ങ്ങു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ അ​മൃ​ത്സ​റി​ല​ട​ക്കം ക​ന​ത്ത സു​ര​ക്ഷ പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി.

പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ന്ന​തി​നി​ടെ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന അ​മൃ​ത്പാ​ൽ ഇ​ന്ന​ലെ വീ​ഡി​യോ സ​ന്ദേ​ശം പു​റ​ത്തു​വി​ട്ടി​രു​ന്നു. മാ​ർ‍​ച്ച് 18നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് അ​മൃ​ത്പാ​ലി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​രു​ന്ന​ത്.

ദൈ​വാ​നു​ഗ്ര​ഹം കൊ​ണ്ടാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് അ​മൃ​ത്പാ​ൽ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു​ണ്ട്. സി​ക്കു​മ​തം പി​ന്തു​ട​രു​ന്ന​തി​ൽ ത​ന്‍റെ അ​നു​യാ​യി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നും വീ​ഡി​യോ​യി​ൽ അ​മൃ​ത് പാ​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

Related posts

Leave a Comment