ഗോ​പി​സു​ന്ദ​ർ നി​ങ്ങ​ളാ​ണ് ഏ​റ്റ​വും മി​ക​ച്ച ഭ​ര്‍​ത്താ​വ്! ക​ഴി​ഞ്ഞത്‌ ഏ​ക്കാ​ല​ത്തെ​യും മി​ക​ച്ച ജ​ന്‍​മ​ദി​ന​മാ​യി​രു​ന്നു, അ​മൃ​ത സു​രേ​ഷ് പറയുന്നു

ജ​ന്‍​മ​ദി​നം അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ​തി​ന് ഗോ​പി​സു​ന്ദ​റി​ന് ന​ന്ദി പ​റ​ഞ്ഞ് ഗാ​യി​ക അ​മൃ​ത സു​രേ​ഷ്.

ഏ​ക്കാ​ല​ത്തെ​യും മി​ക​ച്ച ജ​ന്‍​മ​ദി​ന​മാ​യി​രു​ന്നു ക​ഴി​ഞ്ഞ​തെ​ന്നും എ​റ്റ​വും മി​ക​ച്ച ഭ​ര്‍​ത്താ​വാ​ണ് ഗോ​പി​യെ​ന്നും അ​മൃ​ത പ​റയുന്നു.

ഗോ​പി സു​ന്ദ​ര്‍, എ​ന്‍റെ ജ​ന്മ​ദി​ന​ത്തി​ല്‍ നി​ങ്ങ​ള്‍ എ​നി​ക്കു ന​ല്‍​കി​യ സ​ന്തോ​ഷ​ത്തി​നും സ​ര്‍​പ്രൈ​സു​ക​ള്‍​ക്കും ന​ന്ദി പ​റ​യാ​ന്‍ വാ​ക്കു​ക​ളി​ല്ല. എന്‍റെ എ​ക്കാ​ല​ത്തെ​യും ഏ​റ്റ​വും മി​ക​ച്ച ജ​ന്മ​ദി​ന​മാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തേ​ത്.

എ​ന്‍റെ പി​റ​ന്നാ​ള്‍ നി​ങ്ങ​ള്‍ സ്വ​പ്നം പോ​ലെ സു​ന്ദ​ര​മാ​ക്കി. ഏ​റ്റ​വും മി​ക​ച്ച ഭ​ര്‍​ത്താ​വ് നി​ങ്ങ​ളാ​ണ്. ഒ​രു​പാ​ട് ന​ന്ദി. ഇ​ത്ര മി​ക​ച്ച രീ​തി​യി​ല്‍ ഇ​ത് ആ​സൂ​ത്ര​ണം ചെ​യ്ത​തി​ന് നി​ങ്ങ​ളു​ടെ സ്വ​കാ​ഡി​നും ന​ന്ദി.

എ​ന്‍റെ അ​നു​ജ​ത്തീ നീ ​എ​പ്പോ​ഴ​ത്തേ​യും പോ​ലെ അ​വി​ശ്വ​സ​നീ​യ​മാ​ണ്. ഒ​രി​ക്ക​ല്‍ കൂ​ടി പ​റ​യ​ട്ടെ ഞാ​ന്‍ നി​ങ്ങ​ളെ സ്‌​നേ​ഹി​ക്കു​ന്നു ഗോ​പി​സു​ന്ദ​ര്‍.

കഴിഞ്ഞ ദിവസമാണ് അമൃത തന്‍റെ 32-ാം ജന്മദിനം ആഘോഷിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ഒ​രു​മി​ച്ചു ജീ​വി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചെ​ന്നും ഗോ​പി സു​ന്ദ​റും അ​മൃ​ത സു​രേ​ഷും വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ജീ​വി​ത​ത്തി​ലെ വി​ഷ​മ​ഘ​ട്ട​ങ്ങ​ള്‍ പി​ന്നി​ട്ട് ഒ​രു​മി​ച്ചു മ​നോ​ഹ​ര യാ​ത്ര ആ​രം​ഭി​ക്കു​ക​യാ​ണെ​ന്നും ആ​രാ​ധ​ക​രു​ടെ സ്‌​നേ​ഹ​വും പ്രാ​ര്‍​ഥ​ന​യും എ​ന്നും ത​ങ്ങ​ളു​ടെ കൂ​ടെ ഉ​ണ്ടാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഇ​രു​വ​രും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment