ശ്രദ്ധിച്ചില്ലായിരുന്നെങ്കിൽ… അ​ങ്ക​ണ​വാ​ടി​യി​ലെ അ​മൃ​തം പൊ​ടി​യി​ൽ പ​ല്ലി​യു​ടെ അ​വ​ശി​ഷ്ടം


കൂ​രാ​ച്ചു​ണ്ട്: അ​ങ്ക​ണ​വാ​ടി​യി​ൽ നി​ന്നും കു​ട്ടി​ക​ൾ​ക്കാ​യി വി​ത​ര​ണം ചെ​യ്യു​ന്ന അ​മൃ​തം പൊ​ടി​യി​ൽ നി​ന്നും പ​ല്ലി​യു​ടെ അ​വ​ശി​ഷ്ടം ല​ഭി​ച്ച​താ​യി പ​രാ​തി.

കൂ​രാ​ച്ചു​ണ്ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഒ​ടി​ക്കു​ഴി​യി​ലെ അ​ങ്ക​ണ​വാ​ടി​യി​ൽനി​ന്നും വി​ത​ര​ണം ചെ​യ്ത അ​മൃ​തം പൊ​ടി​യു​ടെ പാ​ക്ക​റ്റി​ൽ നി​ന്നാ​ണ് പ​ല്ലി​യു​ടെ അ​വ​ശി​ഷ്ടം ല​ഭി​ച്ച​താ​യി ബാ​ലു​ശേ​രി ഐ​സി​ഡി​എ​സ് പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

ഇ​വ​ർ​ക്ക് ജൂ​ലൈ മാ​സ​ത്തി​ൽ ല​ഭി​ച്ച അ​ഞ്ച് പാ​ക്ക​റ്റു​ക​ളി​ൽ ഒ​ന്നി​ൽ നി​ന്നാ​ണ് പ​ല്ലി​യു​ടെ അ​വ​ശി​ഷ്ടം ല​ഭി​ച്ച​ത്. കു​ടും​ബ​ശ്രീ​യു​ടെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ര​പ്പാ​ൻ​തോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് ഇ​തി​ന്‍റെ നി​ർ​മ്മാ​ണം ന​ട​ത്തു​ന്ന​ത്.

ഇ​ത് സം​ബ​ന്ധി​ച്ച് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ഐ​സി​ഡി​എ​സ് പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ എം.​സു​ധ അ​റി​യി​ച്ചു.

Related posts

Leave a Comment