ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് ശാ​ഖ​യി​ൽ വ​ൻ തീ​പി​ടി​ത്തം; 5 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം

മെ​ഡി​ക്ക​ൽ കോ​ള​ജ് (തിരുവനന്ത പുരം): ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് മെ​ഡി​ക്ക​ൽ​കോ​ള​ജ് ശാ​ഖ​യി​ൽ വ​ൻ​തീ​പി​ടി​ത്തം. അ​ഞ്ച് ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഇന്നു രാ​വി​ലെ 7.30ന് ​അ​ടു​ത്താ​യി​രു​ന്നു സം​ഭ​വം.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ൽ താ​ഴ​ത്തെ​യും മു​ക​ളി​ല​ത്തെയും നി​ല​യി​ൽ ആ​യി​ട്ടാ​ണ് ഐ.​ഒ.​ബി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്.

ഇ​തി​ൽ ഏ​റ്റ​വും താ​ഴ​ത്തെ നി​ല​യി​ൽ ആ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ക​ംപ്യൂട്ടറു​ക​ളും എ.​സി​യും പ്ര​ധാ​ന​പ്പെ​ട്ട ഫ​യ​ലു​ക​ളും എ​ല്ലാം പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. അഞ്ച് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു എ​ങ്കി​ലും ശ​രി​ക്കു​ള്ള ക​ണ​ക്കെ​ടു​ക്കു​മ്പോ​ൾ 10 ല​ക്ഷ​ത്തി​ന് പു​റ​ത്തു​വ​രു​മെ​ന്നാ​ണ് സൂ​ച​ന.

ശാ​ഖ​യ്ക്ക് ഉ​ള്ളി​ൽ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത് തു​ട​ക്ക​ത്തി​ൽ അ​റി​ഞ്ഞി​രു​ന്നി​ല്ല. പു​ക പു​റ​ത്തേ​ക്കു വ​രു​ന്ന​ത് ക​ണ്ട​തോ​ടെ​യാ​ണ് സ​മീ​പ​വാ​സി​ക​ൾ ഫ​യ​ർ​ഫോ​ഴ്സി​നെ​യും പോ​ലീ​സി​നെ​യും അ​റി​യി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ൽ​നി​ന്ന് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ സു​രേ​ഷ് ഫ്രാ​ൻ​സി​സ്, വി​ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. ശാ​ഖ​യ്ക്ക് തൊ​ട്ടു സ​മീ​പ​മാ​ണ് ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പറേ​ഷ​ൻ പെ​ട്രോ​ൾ പ​മ്പ് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്.

ഈ ​ഭാ​ഗ​ത്തേ​ക്ക് തീ ​പ​ട​രാ​ത്ത​ത് വ​ൻ അ​ത്യാ​ഹി​തം ഒ​ഴി​വാ​ക്കി. തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തോ​ടെ പ​മ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം കു​റേ​നേ​ര​ത്തേ​ക്ക് നി​ർ​ത്തി​വ​യ്ക്കു​ക​യും ചെ​യ്തു. ബാ​ങ്ക് ശാ​ഖ​യു​ടെ ഗേ​റ്റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ച്ച് പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. തീ​പി​ടി​ത്തം വ്യാ​പി​ക്കു​ന്ന​ത് ത​ട​യാ​ൻ ക​ഴി​ഞ്ഞ​ത് നേ​ട്ട​മാ​യി.

Related posts

Leave a Comment