വീ​ട്ടു​കാ​ർ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​ണ​യ് കുമാറിന്റെ ഭാ​ര്യ അ​മൃ​ത​വ​ർ​ഷ​ണി കു​ഞ്ഞി​നു ജ​ൻ​മം ന​ൽ​കി; അതും ഒന്നാം വിവാഹ വാര്‍ഷികദിനത്തില്‍

ഹൈ​ദ​രാ​ബാ​ദ്: ഗ​ർ​ഭഛി​ദ്രം ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്നെ​ന്ന് വീ​ട്ടു​കാ​ർ കൊ​ല​പ്പെ​ടു​ത്തി​യ, പ്ര​ണ​യ്കു​മാ​റി​ന്‍റെ ഭാ​ര്യ അ​മൃ​ത​വ​ർ​ഷി​ണി കു​ഞ്ഞി​നു ജ​ൻ​മം ന​ൽ​കി. പ്ര​ണ​യ്-​അ​മൃ​ത​വ​ർ​ഷി​ണി ദ​ന്പ​തി​ക​ളു​ടെ ഒ​ന്നാം വി​വാ​ഹ വാ​ർ​ഷി​ക​ത്തി​ലാ​ണ് അ​മൃ​ത​വ​ർ​ഷി​ണി ആ​ണ്‍​കു​ഞ്ഞി​ന് ജ​ൻ​മം ന​ൽ​കി​യ​ത്. അ​മൃ​ത​യു​ടെ വീ​ട്ടു​കാ​രി​ൽ നി​ന്നു​ള്ള ആ​ക്ര​മ​ണം ഭ​യ​ന്ന് അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

സ്കൂ​ൾ പ​ഠ​ന​കാ​ലം മു​ത​ൽ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്ന പ്ര​ണ​യും അ​മൃ​ത​വ​ർ​ഷി​ണി​യും ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ലാ​ണു വി​വാ​ഹി​ത​രാ​യ​ത്. ഇ​വ​ർ അ​ടു​പ്പ​ത്തി​ലാ​ണെ​ന്ന് അ​റി​ഞ്ഞ​തു മു​ത​ൽ ഇ​യാ​ൾ പ​ല​ത​വ​ണ പ്ര​ണ​യ്കു​മാ​റി​നെ അ​മൃ​ത​യു​ടെ വീ​ട്ടു​കാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി. എ​ന്നാ​ൽ, ഭീ​ഷ​ണി​ക​ളും എ​തി​ർ​പ്പു​ക​ളും മ​റി​ക​ട​ന്ന് ഇ​വ​ർ വി​വാ​ഹി​ത​രാ​യി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ മാ​രു​തി റാ​വു പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.

പ​രി​ശോ​ധ​ന​യ്ക്കാ​യി ഗ​ർ​ഭി​ണി​യാ​യ അ​മൃ​ത​യ്ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​ണ​യ്കു​മാ​റി​ന് വെ​ട്ടേ​റ്റ​ത്. ദ​ന്പ​തി​ക​ളെ പി​ന്തു​ട​ർ​ന്ന അ​ക്ര​മി​സം​ഘം വ​ടി​വാ​ളു​കൊ​ണ്ട് പ്ര​ണ​യി​നെ വെ​ട്ടു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ് മു​ന്നി​ൽ​കി​ട​ന്നു പി​ട​യു​ന്ന​ത് ക​ണ്ട അ​മൃ​ത സ​ഹാ​യം​തേ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ണ​യ്കു​മാ​റി​ന്‍റെ (23) ഭാ​ര്യ അ​മൃ​ത​വ​ർ​ഷി​ണി​യു​ടെ പി​താ​വ് മാ​രു​തി റാ​വു, അ​മ്മാ​വ​ൻ ശ്രാ​വ​ണ്‍, ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി.

Related posts