പ്രസംഗത്തിനിടെ കാമറാമാന്‍ കുഴഞ്ഞുവീണു! പ്രസംഗം നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; വിമര്‍ശന വിധേയമായ പഴയ സംഭവത്തിന് പരിഹാരം ചെയ്യാന്‍ അവസരം ലഭിച്ചല്ലോയെന്ന് സോഷ്യല്‍മീഡിയ; വീഡിയോ വൈറല്‍

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു സംഭവമാണ് വിമാനത്താവളത്തില്‍ നിന്ന് പുറത്ത് വരുന്നതിനിടെ ഫോട്ടോ എടുത്തുകൊണ്ടിരുന്ന വ്യക്തി താഴെ വീണപ്പോള്‍ അദ്ദേഹത്തെ ഓടിച്ചെന്ന് എഴുന്നേല്‍പ്പിച്ച രാഹുല്‍ ഗാന്ധിയുടെ വീഡിയോ.

ഇപ്പോഴിതാ സമാനമായ മറ്റൊരു സംഭവം കൂടി സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നു. ഇത്തവണ പക്ഷേ താരമായിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.

തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ കുഴഞ്ഞുവീണ ക്യാമറാമാന് സഹായവുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവര്‍ത്തിച്ചത്. സൂറത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. ഇതുകണ്ട മോദി പ്രസംഗം നിര്‍ത്തി അയാളെ ആശുപത്രിയിലെത്തിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു. ഇതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മുന്‍പ് വേദിയില്‍ കുഴഞ്ഞുവീണ പൊലീസ് ഉദ്യോഗസ്ഥനെ ശ്രദ്ധിക്കാതെ പ്രസംഗം തുടര്‍ന്ന മോദിയുടെ നടപടി വലിയ വിവാദമായിരുന്നു. 2013ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു സംഭവം. രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തിയും മോദിയുടെ പ്രവര്‍ത്തിയും താരതമ്യം ചെയ്തുള്ള വീഡിയോകളും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ആ പോരായ്മ പരിഹരിക്കാന്‍ മോദിയ്ക്ക് ഒരവസരം ലഭിച്ചിരിക്കുന്നു.

Related posts