കേ​ട്ട വാ​ർ​ത്ത വെ​റു​മൊ​രു ഗോ​സി​പ്പ​ല്ല, ഞങ്ങള്‍ പ്ര​ണ​യ​ത്തി​ലാ​ണ്! ആ സൗഹൃദം പ്രണയത്തിലെത്തി; പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ച്‌ എ​മി ജാ​ക്സ​ൺ

ഇ​ന്ത്യ​ൻ സി​നി​മാ പ്രേ​മി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ഹോളിവുഡ്-ഇന്ത്യൻ ന​ടി​യാ​ണ് മ​ദ്രാ​സ് പ​ട്ട​ണം, ഐ ​തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ എ​മി ജാ​ക്സ​ൺ.

എ​മി​യു​ടെ ആ​ദ്യ പ​ങ്കാ​ളി​യാ​യ ജോ​ർ‌​ജുമാ​യു​ള്ള വേ​ർ​പി​രി​യ​ൽ നേ​ര​ത്തെ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞി​രു​ന്നു. വി​വാ​ഹ​ത്തി​ന് ത​യാ​റെ​ടു​ക്ക​വേ​യാ​ണ് ഇ​വ​ർ വേ​ർ​പി​രി​യു​ന്നു​വെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്.

ഹോ​ളി​വു​ഡ് സി​നി​മ ഗോ​സി​പ്പ് കോ​ളങ്ങളിലൂ​ടെ ശ്ര​ദ്ധ​നേ​ടി​യ ന​ട​നും ഗാ​യ​ക​നു​മാ​യ എ​ഡ് വെ​സ്റ്റ്‌വിക്കാ​ണ് എ​മി​യു​ടെ പു​തി​യ കാ​മു​ക​നെ​ന്നാ​ണ് ഗോ​സി​പ്പു​ക​ൾ.

കേ​ട്ട വാ​ർ​ത്ത വെ​റു​മൊ​രു ഗോ​സി​പ്പ​ല്ല ത​ങ്ങ​ൾ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് എ​മി പ​റ​യാ​തെ പ​റ​യു​ന്ന ഒ​രു ഫോ​ട്ടോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

എ​ഡ് വെ​സ്റ്റ്‌വി​ക്കി​നൊ​പ്പം പ്ര​ണ​യാ​ർ​ദ്ര​മാ​യി നി​ൽ​ക്കു​ന്ന പു​തി​യ ഫോ​ട്ടോ​യാ​ണ് എ​മി സോ​ഷ്യ​ൽ​ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

കൈ​ക​ൾ കോ​ർ​ത്ത് തെ​രു​വി​ലൂ​ടെ ചി​രി​ച്ച് ഉ​ല്ല​സി​ച്ചു ന​ട​ന്നുനീ​ങ്ങു​ന്ന എ​മി​യു​ടെ​യും എ​ഡ് വെ​സ്റ്റ്‌വിക്കി​ന്‍റെ​യും ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ ഫോ​ട്ടോ എ​മി ത​ന്നെ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ റെ​ഡ് സീ ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ വ​ച്ചാ​ണ് എ​മി​യും എ​ഡ് വെ​സ്റ്റ്‌​വി​ക്കും ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടി​യ​ത്.

അ​വി​ടെനി​ന്ന് ആ​രം​ഭി​ച്ച സൗ​ഹൃ​ദ​മാ​ണ് പ്ര​ണ​യ​ത്തി​ലെ​ത്തി​യ​ത്. ആ ​ച​ട​ങ്ങി​ൽ ഇ​രു​വ​രും ഒ​രു​മി​ച്ച് ഇ​രി​ക്കു​ന്ന​തി​ന്‍റെ​യും മ​റ്റും ചി​ത്ര​ങ്ങ​ളും അ​ന്ന് വൈ​റ​ലാ​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ളോ​ളം പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു എ​മി​യും ആ​ദ്യ കാ​മു​ക​ൻ ജോ​ർ​ജും. 2019ൽ ​ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞി​രു​ന്നു.

അ​തേവ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ ത​ന്നെ ഇ​വ​ർ​ക്കൊ​രു ആ​ൺ​കു​ഞ്ഞും ജ​നി​ച്ചു. കു​ഞ്ഞ് ജ​നി​ച്ച​പ്പോ​ൾ ജോ​ർ​ജി​നും കു​ഞ്ഞി​നു​മൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ എ​മി ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ചി​രു​ന്നു.

ലി​വിം​ഗ് ടു​ഗെ​ദ​ർ റി​ലേ​ഷ​നി​ലാ​യി​രു​ന്ന എ​മി​യും ജോ​ർ​ജും 2021ൽ ​വി​വാ​ഹി​ത​രാ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

എ​ന്നാ​ൽ കൊ​റോ​ണ വ​ന്ന​തോ​ടെ വി​വാ​ഹം നീ​ണ്ടു​പോ​യി. പി​ന്നീ​ട് ജോ​ർ​ജു​മാ​യി പി​രി​ഞ്ഞ​തി​നാ​ൽ എ​മി ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്തു.

പി​ന്നീ​ടാ​ണ് ഇ​പ്പോ​ൾ എ​മി പു​തി​യ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നു വാ​ർ​ത്ത പ്ര​ച​രി​ച്ച​തും അ​തു വെ​റും ഗോ​സി​പ്പ​ല്ല എ​ന്നു എ​മി പ​റ​യാ​തെ പ​റ​ഞ്ഞി​രി​ക്കു​ന്ന​തും.

Related posts

Leave a Comment