കോളജ് വിദ്യാർഥികളായ ക​മി​താ​ക്ക​ൾ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ;തൃശൂർ സ്വദേശികളായ അരുണും കാവ്യയുമാണ് മരിച്ചത്; പോലീസ് മേൽനടപടികൾ സ്വീകരിച്ചു

train-deathഒ​റ്റ​പ്പാ​ലം: ക​മി​താ​ക്ക​ളെ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​റ്റ​പ്പാ​ല​ത്തി​നും ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നും മ​ധ്യേ മ​നി​ശേ​രി തൃ​ക്കം​കോ​ടി​നു സ​മീ​പ​ത്താ​ണ് തൃ​ശൂ​ർ ജി​ല്ല​ക്കാ​രാ​യ ക​മി​താ​ക്ക​ളെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യ തൃ​ശൂ​ർ ചേ​ല​ക്ക​ര മാ​യ​ന്നൂ​ർ സ്വ​ദേ​ശി അ​രു​ണ്‍ (21), തൃ​ശൂ​ർ കേ​ച്ചേ​രി സ്വ​ദേ​ശി കാ​വ്യ (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​രു​ണ്‍ കോ​യ​ന്പ​ത്തൂ​ർ എ​ജെ​കെ കോ​ള​ജി​ൽ ബി​സി​എ വി​ദ്യാ​ർ​ഥി​യും കാ​വ്യ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​നി​യു​മാ​ണ്. ഇ​വ​രെ ഇ​ന്ന​ലെ മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​രു​വ​രും നാ​ളു​ക​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.  ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് ഇ​രു​വ​രെ​യും ട്രെ​യി​ൻ ത​ട്ടി​യ​തെ​ന്നാ​ണു ക​രു​തു​ന്ന​ത്. ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts