ഞ​ങ്ങ​ളു​ടെ മാ​ലാ​ഖ, ഭൂ​മി​യി​ലേ​ക്ക് സ്വാ​ഗ​തം..! ആ​ണ്‍​കു​ഞ്ഞ് ജനിച്ച വിവരം പങ്കുവച്ച് ബോളിവുഡ് താരം എ​മി ജാക്‌സണ്‍; ആശംസകളുമായി ആരാധകർ

ബോളിവുഡ് താരം എ​മി ജാ​ക്സ​ണ് ആ​ണ്‍​കു​ഞ്ഞ് പി​റ​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ താ​രം ത​ന്നെ​യാ​ണ് അ​മ്മ​യാ​യ വി​വ​രം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. താരത്തിനും കുഞ്ഞിനും ആശംസകളുമായി ആരാധകർ സോഷ്യൽ മീഡിയ നിറയ്ക്കുകയാണ്. ആ​ൻ​ഡ്രി​യാ​സ് എ​ന്നാ​ണ് കു​ഞ്ഞി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

ഞ​ങ്ങ​ളു​ടെ മാ​ലാ​ഖ, ഭൂ​മി​യി​ലേ​ക്ക് സ്വാ​ഗ​തം…​പ്ര​തി​ശ്രു​ത വ​ര​ൻ ജോ​ർ​ജ് പ​ന​യോ​ട്ടി​നും കു​ഞ്ഞി​നു​മൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ട് എ​മി കു​റി​ച്ചു.

ജോ​ർ​ജു​മാ​യു​ള്ള വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് താ​ൻ അ​മ്മ​യാ​കു​ന്നു എ​ന്ന വാ​ർ​ത്ത താ​രം ആ​രാ​ധ​ക​രെ അ​റി​യി​ക്കു​ന്ന​ത്. മേ​യ് മാ​സ​ത്തി​ൽ ത​ങ്ങ​ളു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചെ​ന്നും 2020 ആ​ദ്യം വി​വാ​ഹി​ത​രാ​കു​മെ​ന്നും എ​മി അ​റി​യി​ച്ചു.

ഗ​ർ​ഭ​കാ​ലം തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ൽ നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ എ​മി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. വ​ലി​യ വ​യ​റും വ​യ​റി​ലെ സ്ട്രെ​ച്ച് മാ​ർ​ക്കും ശ​രീ​ര​ത്തി​ന്‍റെ ഭാ​രം വ​ർ​ധി​ക്കു​ന്ന​തു​മെ​ല്ലാം എ​മി കൃ​ത്യ​മാ​യി ത​ന്‍റെ ആ​രാ​ധ​ക​രെ അ​റി​യി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്.

27 വ​യ​സു​ള്ള താ​രം ഇ​പ്പോ​ൾ ല​ണ്ട​നി​ലാ​ണ് താ​മ​സം. 2010-ൽ ​മ​ദി​രാ​സി​പ്പ​ട്ട​ണം എ​ന്ന ത​മി​ഴ് സി​നി​മ​യി​ലൂ​ടെ​യാ​ണ് എ​മി ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ തു​ട​ക്കം കു​റി​ച്ച​ത്. ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്ത 2.0ലാ​ണ് എ​മി അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്.

Related posts