കോടികൾ വിലവരുന്ന ആനക്കൊമ്പുമായി യുവാക്കൾ പിടിയിൽ; വിറ്റുകിട്ടുന്ന പണം വേഗത്തിൽ എണ്ണാൻ നോട്ട് യന്ത്രവും;  തന്ത്രപരമായ നീക്കത്തിലൂടെ  വനംവകുപ്പ് പ്രതികളെ കുടുക്കിയതിങ്ങനെ


കൊ​ച്ചി: കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന ആ​ന​ക്കൊ​മ്പു​ക​ളും നോ​ട്ട് എ​ണ്ണു​ന്ന യ​ന്ത്ര​വു​മാ​യി വ​നം​വ​കു​പ്പ് പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. തൃ​പ്പൂ​ണി​ത്തു​റ റോ​യ​ല്‍ ഗാ​ര്‍​ഡ​നി​ല്‍ താ​മ​സി​ക്കു​ന്ന റോ​ഷ​ന്‍ (29), എ​രൂ​ര്‍ സൗ​പ​ര്‍​ണി​ക​യി​ല്‍ ഷൈ​ബി​ന്‍ ശ​ശി (28), ഇ​രി​ങ്ങാ​ല​ക്കു​ട തൃ​പ്പ​ത്ത് ടി.​എം. മി​ഥു​ന്‍ (26), പ​റ​വൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ തോ​ട്ട​ത്തി​ല്‍​പ​റ​മ്പി​ല്‍ ടി.​എ. സ​നോ​ജ് (30), ക​രീ​ല​പ്പ​റ​മ്പി​ല്‍ കെ.​ആ​ര്‍. ഷെ​മീ​ര്‍ (36) എ​ന്നി​വ​രെ​യാ​ണ് തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഫ്‌​ളാ​റ്റി​ല്‍​നി​ന്നും വ​നം​വ​കു​പ്പ് ഇ​ന്ന​ലെ പി​ടി​കൂ​ടി​യ​ത്. പെ​രു​മ്പാ​വൂ​ര്‍ കോ​ട​തി​യി​ലാ​ണ് പ്ര​തി​ക​ളെ ഇ​ന്ന് ഹാ​ജ​രാ​ക്കു​ന്ന​ത്.

പ്ര​തി​ക​ളു​ടെ പ​ക്ക​ല്‍​നി​ന്നും ര​ണ്ടു കി​ലോ​ഗ്രാ​മി​ല​ധി​കം തൂ​ക്കം വ​രു​ന്ന ര​ണ്ട് ആ​ന​ക്കൊ​മ്പു​ക​ളും നോ​ട്ട് എ​ണ്ണു​ന്ന യ​ന്ത്ര​വും നാ​ല് ക​ത്തി​ക​ളു​മാ​ണ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​വ വി​ല്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ആ​ന​ക്കൊ​മ്പ് വി​ല്‍​ക്കു​ന്ന ഇ​ട​നി​ല​ക്കാ​ര്‍ എ​ന്ന വ്യാ​ജേ​ന ഇ​വ​രെ സ​മീ​പി​ച്ച വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്ത്ര​പ​ര​മാ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നും കേ​സി​ലെ ഒ​ന്നാം പ്ര​തി റോ​ഷ​ന്‍റെ പി​താ​വ് ഏ​റെ നാ​ളു​ക​ള്‍​ക്ക് മു​മ്പ് ദു​ബാ​യി​യി​ല്‍​നി​ന്നും കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നാണ് ഇ​വ​ര്‍ മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്ന് കോ​ട​നാ​ട് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ക​ത്തി​ക​ള്‍ സ്വ​യ​ര​ക്ഷയ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​താ​യാ​ണ് ക​രു​തു​ന്ന​ത്.

ആ​ന​ക്കൊ​മ്പ് വി​റ്റു​കി​ട്ടു​ന്ന പ​ണം വേ​ഗം എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് നോ​ട്ട് എ​ണ്ണു​ന്ന യ​ന്ത്രം ക​രു​തി​യി​രു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. പി​ടി​ച്ചെ​ടു​ത്ത ആ​ന​ക്കൊ​മ്പു​ക​ള്‍​ക്ക് വി​പ​ണി​യി​ല്‍ 1.20 കോ​ടി രൂ​പ വി​ല വ​രു​ന്ന​താ​ണ്. ഇ​വ​യും ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​കയ്ക്കുമെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts