മ​ക​ര​വി​ള​ക്കി​ന്‍റെ പു​ണ്യം​തേ​ടി ശബരിമലയിൽ ഭക്തജന തിരക്ക്; സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി പോലീസും

ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്കി​ന്‍റെ പു​ണ്യം​തേ​ടി​യെ​ത്തി​യ ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ളു​ടെ തി​ര​ക്കി​ല​മ​ർ​ന്ന് ശ​ബ​രി​മ​ല. സ​ന്നി​ധാ​ന​വും പ​രി​സ​ര​ങ്ങ​ളും പ​ന്പ​യും നി​ല​യ്ക്ക​ലു​മെ​ല്ലാം തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്കി​ലാ​ണ്. തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​നും സം​വി​ധാ​ന​ങ്ങ​ൾ പോ​ലീ​സ്, എ​ൻ​ഡി​ആ​ർ​എ​ഫ് , ദ്രു​ത​ക​ർ​മ​സേ​നാ വി​ഭാ​ഗ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ പോ​ലീ​സ് ചു​മ​ത​ല​യേ​റ്റു. നി​ല​വി​ലു​ള്ള​വ​രെ​ക്കൂ​ടാ​തെ 200 ഓ​ളം പോ​ലീ​സു​കാ​രെ​യാ​ണ് പു​തു​താ​യി തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന ജോ​ലി​ക​ൾ​ക്ക് മാ​ത്ര​മാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

മ​ക​ര​വി​ള​ക്ക് ക​ഴി​ഞ്ഞ ശേ​ഷം ഭ​ക്ത​ർ തി​രി​ച്ചി​റ​ങ്ങു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന തി​ക്കും തി​ര​ക്കും നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പോ​ലീ​സും ദ്രു​ത​ക​ർ​മ​സേ​ന​യും എ​ൻ​ഡി​ആ​ർ​എ​ഫും യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കും. പാ​ണ്ടി​ത്താ​വ​ളം, ജീ​പ്പ് റോ​ഡ്, വ​ട​ക്കേ ന​ട, മാ​ളി​ക​പ്പു​റ​ത്തെ ഇ​റ​ക്കം തു​ട​ങ്ങി വി​വി​ധ ഇ​ട​ങ്ങ​ളി​ലും പ​ർ​ണ​ശാ​ല​ക​ൾ​ക്ക് സ​മീ​പ​വും പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. ഫ​യ​ർ​ഫോ​ഴ്സ് വി​ഭാ​ഗ​വും ജാ​ഗ്ര​ത​യോ​ടെ രം​ഗ​ത്തു​ണ്ട്.

മ​ക​ര​വി​ള​ക്ക് ദ​ര്‍​ശ​ന​ത്തി​നാ​യെ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ള്‍ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്‍. വാ​സു അ​ഭ്യ​ര്‍​ഥി​ച്ചു. വ​ന്‍​ജ​നാ​വ​ലി എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ സു​ര​ക്ഷ​യ്ക്കാ​യി കൂ​ടു​ത​ല്‍ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. മ​ക​ര​വി​ള​ക്ക് സ​മ​യ​ത്തും ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് മ​ല​യി​റ​ങ്ങു​മ്പോ​ഴും ഭ​ക്ത​ജ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണം പാ​ലി​ക്ക​ണം. അ​ശ്ര​ദ്ധ അ​പ​ക​ട​ത്തി​നി​ട​യാ​ക്കും. പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം.

നി​ല​യ്ക്ക​ലി​ലെ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ട് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​ത​ന്നെ ഏ​റെ​ക്കു​റെ നി​റ​ഞ്ഞു​ക​ഴി​ഞ്ഞു. പോ​ലീ​സ് നി​ര്‍​ദേ​ശി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല​ല്ലാ​തെ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യ​രു​തെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ദ​ര്‍​ശ​ന​ത്തി​നാ​യി വ​രി​യി​ല്‍ നി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് ഔ​ഷ​ധ​ക്കു​ടി​വെ​ള്ള​വും ബി​സ്‌​ക​റ്റും യ​ഥേ​ഷ്ടം ന​ല്‍​കി​വ​രു​ന്നു​ണ്ട്.
(കൂടുതൽ ശബരിമല വാർത്തകൾ പേജ് നാല്)

Related posts