ഒന്നുകില്‍ അവരെന്നെ കൊല്ലും അല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും ! എനിക്ക് ജീവഹാനി സംഭവിച്ചാല്‍ ഉത്തരവാദി അവരായിരിക്കും; പൊട്ടിക്കരഞ്ഞ് നടി പ്രിയ മേനോന്‍

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് പ്രിയ മേനോന്‍. വാനമ്പാടി സീരിയലിലെ രുക്കു എന്ന രുഗ്മിണി മലയാളി വീട്ടമ്മമാരുടെ ഇഷ്ടതാരമായി മാറിയത് വളരെപ്പെട്ടെന്നായിരുന്നു. വാനമ്പാടിയില്‍ നായികയുടെ അമ്മയായി അഭിനയിക്കുന്ന പ്രിയ മേനോന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

വളരെയേറെ സങ്കടപ്പെട്ടാണ് പ്രിയ ഈ വീഡിയോയില്‍ കാണപ്പെട്ടത്. തനിക്ക് വധ ഭീഷണിയുണ്ടെന്നും താന്‍ ആത്മഹത്യാ ചെയ്യുകയോ തനിക്ക് എന്തെങ്കിലും ജീവഹാനി ഉണ്ടാവുകയോ ചെയ്താല്‍ അവരാണ് കാരണമെന്നും പ്രിയ പറയുന്നു. കുറച്ചുമാസങ്ങളായി വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി നിലനില്‍ക്കുന്നതായും എന്നാല്‍ ആരാണ് വധഭീഷണി ഉന്നയിച്ചതെന്നു ഇവര്‍ വ്യക്തമാക്കുന്നില്ല. തന്റെ ബന്ധുക്കള്‍ ആരും കേരളത്തിലില്ലെന്നും അവരൊക്കെ പുറത്താണെന്നും അറിയിക്കേണ്ടവരെ ഒക്കെ താന്‍ ഈ വിവരം അറിയിച്ചു വരുന്നെന്നും ഇവര്‍ പറയുന്നുണ്ട്.

Related posts