അ​ന​ന്തു ആ​ര്യം​പാ​ടം സ്കൂ​ളി​ലെ കൊ​ച്ചു ശാ​സ്ത്ര​ജ്ഞ​ൻ; സ്കൂ​ളി​ലെ പു​ല്ലു വെ​ട്ടാ​ൻ ചെ​ല​വു​കു​റ​ഞ്ഞ പു​ല്ലു​വെ​ട്ടി യ​ന്ത്രം നി​ർ​മി​ച്ച് എ​ട്ടാം​ക്ലാ​സു​കാ​ര​ൻ

സ്വ​ന്തം ലേ​ഖ​ക​ൻ
മു​ണ്ട​ത്തി​ക്കോ​ട്: സ്വ​ന്തം സ്കൂ​ൾ ക്ലീ​നാ​ക്കാ​ൻ എ​ട്ടാംക്ലാസു​കാ​ര​ൻ അ​ന​ന്തു സ്വ​ന്ത​മാ​യി നി​ർ​മി​ച്ച ചെല​വു​കു​റ​ഞ്ഞ പു​ല്ലു​വെട്ടിയ​ന്ത്രം ആ​ര്യം​പാ​ടം സ​ർ​വോ​ദ​യം സ്കൂ​ളി​നു വ​രാ​ൻ പോ​കു​ന്ന ശാ​സ്ത്ര​ദി​ന സ​മ്മാ​ന​മാ​യി.

ഇന്ന് ഒ​രു ശാ​സ്ത്രദി​നംകൂ​ടി വ​ന്ന​ണ​യു​ന്പോ​ൾ ആ​ര്യം​പാ​ടം സ​ർ​വോ​ദ​യം സ്കൂ​ളി​ലെ അ​ന​ന്തു പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ​യും കൊ​ച്ചു​കൊ​ച്ചു ക​ണ്ടു​പി​ടിത്ത​ങ്ങ​ളു​ടെ​യും ഒ​പ്പ​മാ​ണ്.

മ​ങ്ങാ​ട് കോ​ട്ട​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ജ​യ​ന്‍റെ​യും സ​ജി​ത​യു​ടെ​യും മ​ക​നാ​യ അ​ന​ന്തു കൂ​ട്ടു​കാ​ർ​ക്കു കൊ​ച്ചു ശാ​സ്ത്ര ​ജ്ഞ​നാണ്.

ത​ന്‍റെ സ്കൂ​ളി​ന്‍റെ മു​റ്റ​ത്തു പൂ​ന്തോ​ട്ട​ത്തി​ൽ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന പു​ല്ലു​ക​ൾ ക​ണ്ട​പ്പോ​ഴാ​ണ് ഇ​വ എ​ങ്ങ​നെ ചെ​ല​വു​കു​റ​ഞ്ഞ രീ​തി​യി​ൽ നീ​ക്കം ചെ​യ്യാ​മെ​ന്ന് അ​ന​ന്തു​ ചി​ന്തി​ച്ച​ത്.

പൂ​ക്ക​ൾ വി​ട​ർ​ന്നുനി​ൽ​ക്കു​ന്ന ചെ​ടിക്കു ചു​റ്റു​മു​ള്ള പു​ല്ലു​ക​ളെ പൂ​ച്ചെടക്കു കേ​ടുവ​രു​ത്താ​തെത​ന്നെ നീ​ക്കം ചെ​യ്യാ​ൻ അ​ന​ന്തു മാ​ർ​ഗം തേ​ടി.

60 രൂ​പ​യു​ടെ ഒ​രു പി​വി​സി പൈ​പ്പ്, പ​ത്തു രൂ​പ​യു​ടെ ഒ​രു ചെ​റി​യ ഫാ​ൻ ലീ​ഫ്, അ​ഞ്ചു​രൂ​പ​യു​ടെ വ​യ​ർ, അ​ഞ്ചു​ രൂ​പ​യു​ടെ ക​ണ്ട​ക്ട​ർ, എ​ച്ച്എ​ൽപിയു​ടെ രണ്ടു ബാ​റ്റ​റി, ഒ​രു മി​നി​ മോ​ട്ടോ​ർ, ഒ​രു ബ്ലേ​ഡ് ര​ണ്ടാ​ക്കി പൊ​ട്ടി​ച്ച​ത് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ന​ന്തു ചെ​റി​യൊ​രു പു​ല്ലു​വെ​ട്ടിയ​ന്ത്രം ത​യാ​റാ​ക്കി സ​ഹ​പാ​ഠി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും അ​ന്പ​ര​പ്പി​ച്ചു.

ബാ​റ്റ​റി​യി​ലോ വൈ​ദ്യു​തി​യി​ലോ പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന യ​ന്ത്ര​മാ​ണി​ത്. അ​ന​ന്തു നി​ർ​മി​ച്ച മി​നി​യേ​ച്ച​ർ രൂ​പ​ത്തി​ലു​ള്ള ചെ​റി​യ പു​ല്ലു​വെ​ട്ടി​യെക്കാ​ൾ വ​ലി​യ ഒ​രു യ​ന്ത്രം ഉ​ണ്ടാ​ക്കാ​ൻ അ​ധ്യാ​പ​ക​ർത​ന്നെ ഇ​പ്പോ​ൾ അ​ന​ന്തു​വി​നോ​ടു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

മു​റ്റം അ​ടി​ക്കാ​നുള്ള യ​ന്ത്രം, ക​ർ​ഷ​ക​ർ​ക്കാ​യി കു​റ​ഞ്ഞ ചെ​ല​വി​ൽ ഡ്രോ​ണ്‍ എ​ന്നി​വ നി​ർ​മി​ക്കാ​നു​ള്ള അ​ണി​യ​റപ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ് അനന്തു. കൊച്ചുമിടുക്കന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കി സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പി​ക എം.​ ര​മ​ണി, അ​ധ്യാ​പ​ക​രാ​യ ഗീ​ത, അ​ജ​യ് നാ​രാ​യ​ണ​ൻ,ഹി​മ, ഷോ​ബി​ൻ, സ​ഹ​പാ​ഠി​യാ​യ ശ​ര​ണ്‍​ജി​ത്ത് എ​ന്നി​വ​ർ കൂ​ടെ​യു​ണ്ട്.

അ​ന​ന്തു ട​ച്ച് എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ഈ കൊച്ചു മിടുക്കൻ ത​ന്‍റെ ചെ​റി​യ ക​ണ്ടു​പി​ടിത്ത​ങ്ങ​ൾ ലോ​ക​ത്തി​നു​മു​ന്നി​ൽ എ​ത്തി​ക്കു​ന്നു​മുണ്ട്.

Related posts

Leave a Comment