റെ​യി​ൽ​വേ പ്ലാ​റ്റ് ഫോ​മി​ൽ 48 ദി​വ​സം പ്രാ​യ​മാ​യ കൈ​ക്കു​ഞ്ഞു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി! പോലീസ് ചോദിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെ…

കൊല്ലം: കൊല്ലം റെ​യി​ൽ​വേ സ്റ്റേഷൻ പ്ലാ​റ്റ് ഫോ​മി​ൽ 48 ദി​വ​സം പ്രാ​യ​മാ​യ കൈ​ക്കു​ഞ്ഞു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി.

റെ​യി​ൽ​വേ പോ​ലീ​സ് സ്റ്റേ​ഷ​ൻ എസ്എച്ച്ഒ ആർ.എസ് ര​ഞ്‌​ജു​വി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ദി​വ​സ​ങ്ങ​ൾ മാ​ത്രം പ്രാ​യ​മു​ള്ള പെ​ൺ കു​ഞ്ഞ് പ്ലാ​റ്റ്ഫോ​മി​ൽ കി​ട​ക്കു​ന്ന​താ​യും തൊ​ട്ട​ടു​ത്ത് ത​മി​ഴ് നാട് സ്വ​ദേ​ശി​യേ​യും കാ​ണുകയ​ായിരുന്നു.

ഭാ​ര്യ​യോ​ടൊ​പ്പം പി​ണ​ങ്ങി കു​ട്ടി​യു​മാ​യി തി​രു​ന​ൽ​വേ​ലി​യി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വ​ന്ന​താ​ണെ​ന്നും താ​ൻ സ്വ​ന്തം പി​താ​വാ​ണെ​ന്നും മു​രു​ഗ​ൻ മ​ണി (35) അ​വ​കാ​ശ​പ്പെ​ട്ടു.

എ​ന്നാ​ൽ പി​താ​വാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യാ​ഞ്ഞ​തി​നാ​ലും കു​ഞ്ഞ് അ​വ​ശ നി​ല​യി​ൽ ആ​യ​തി​നാ​ലും കു​ഞ്ഞിനെ റെ​യി​ൽ​വേ പോ​ലീ​സ് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യ്ക്ക് കൈ​മാ​റി.

സ്റ്റേ​ഷ​ൻ എ​സ് എ​ച്ച് ഒ ​ര​ഞ്ജു, എസ്ഐ മ​നോ​ജ് കു​മാ​ർ, പാ​ർ​വതി, ര​ഞ്ചി​ത്ത് കെ ​ആ​ർ, ര​ജീ​ഷ് കു​മാ​ർ, സു​മേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാണ് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യ്ക്ക് കൈ​മാ​റിയത്.

Related posts

Leave a Comment