ഞാന്‍ ഈ ലോകത്തുനിന്ന് വിടപറയുന്നു! യുവനൃത്തസംവിധായന്‍ തൂങ്ങിമരിച്ച നിലയില്‍; ഫേസ്ബുക്കിലൂടെയും വാട്ട്‌സ് അപ്പിലൂടെയും ആത്മഹത്യ സന്ദേശം അയച്ചിരുന്നു

ananduച​വ​റ: യു​വ​ക​ലാ​കാ​ര​നെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ. ക്വ​റി​യോ​ഗ്രാ​ഫ​റും ഡാ​ൻ​സ​റു​മാ​യ ശ​ങ്ക​ര​മം​ഗ​ലം ചെ​റു​ശേ​രി​ഭാ​ഗം ദാ​സ് ഭ​വ​നി​ൽ ദേ​വ​ദാ​സി​ന്‍റെ​യും ഗീ​താ​കു​മാ​രി​യു​ടെ​യും മ​ക​ൻ അ​ന​ന്തു (22)വാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ അ​മ്മൂ​മ്മ​യാ​ണ് അ​ന​ന്തു​വി​നെ അ​ടു​ക്ക​ള​യി​ൽ തൂ​ങ്ങി​നി​ൽ​ക്കു​ന്ന​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ഉ​ട​ൻ​ത​ന്നെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. ആ​ന്‍റി​വൈ​റ​സ് എ​ന്ന സി​നി​മ​യി​ലെ ക്വ​റി​യോ​ഗ്രാ​ഫ​റാ​യി​രു​ന്നു.

ഡാ​ൻ​സ​ർ എ​ന്ന നി​ല​യി​ൽ പ്ര​സി​ദ്ധ​നാ​ണ്. ഡി​സ്ക് ജോ​ക്കി​യി​ലും അ​റി​യ​പ്പെ​ടു​ന്ന ക​ലാ​കാ​ര​നാ​ണ്. സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കാ​ലം മു​ത​ൽ​ത​ന്നെ പ്ര​കൃ​തി സം​ര​ക്ഷ​ണ സെ​മി​നാ​റു​ക​ൾ​ക്കും പ​ഠ​ന ക്യാ​ന്പു​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു. കെ.​എം​എം​എ​ൽ ക​ന്പ​നി​യി​ൽ അ​പ്ര​ന്‍റീ​സ് ട്രെ​യി​നി​യാ​യി ജോ​ലി​നോ​ക്കി​വ​രി​ക​യാ​യി​രു​ന്നു.

അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ​ക്കും മ​റ്റും രാ​ത്രി 12.30ഓ​ടെ ഫെ​യ്സ് ബു​ക്കി​ലൂ​ടെ​യും വാ​ട്ട്സ് അ​പ്പി​ലൂ​ടെ​യും താ​ൻ ഈ ​ലോ​ക​ത്തു​നി​ന്ന് വി​ട​പ​റ​യു​ന്ന​താ​യി മെ​സേ​ജ് അ​യച്ചി​രു​ന്ന​താ​യും വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ് ക​ലാ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി​പേ​ർവീ​ട്ടി​ലെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​സ്ഥ​ലം എം​എ​ൽ​എ എ​ൻ.​വി​ജ​യ​ൻ​പി​ള്ള വീ​ട്ടി​ലെ​ത്തി ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ച്ചു.

Related posts