പാ​ശ്ചാ​ത്യ രീ​തി​യി​ലു​ള്ള മോ​തി​രം​മാ​റ്റം, താ​ര​നി​ബി​ഡം..! അം​ബാ​നി ജൂ​ണി​യ​റി​ന്‍റെ വി​വാ​ഹ​നി​ശ്ച​യം ആ​ഘോ​ഷ​മാ​ക്കി സെ​ലി​ബ്രി​റ്റി​ക​ൾ

മും​ബൈ: ശ​ത​കോ‌​ടീ​ശ്വ​ര​ൻ മു​കേ​ഷ് അം​ബാ​നി​യു​ടെ ഇ​ള​യ മ​ക​ൻ അ​ന​ന്ത് അം​ബാ​നി​യു​ടെ വി​വാ​ഹ​നി​ശ്ച​യ ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​യി.

പ്ര​മു​ഖ വ്യ​വ​സാ​യിയും ഒൺകോർ ഗ്രൂപ്പ് തലവനുമായ വി​രെ​ൻ മെ​ർ​ച്ച​ന്‍റി​ന്‍റെ മ​ക​ൾ രാ​ധി​ക മെ​ർ​ച്ച​ന്‍റാ​ണ് വ​ധു.

പാ​ശ്ചാ​ത്യ രീ​തി​യി​ലു​ള്ള മോ​തി​രം​മാ​റ്റം ച​ട​ങ്ങി​ൽ വ​ജ്രം പ​തി​ച്ച ആ​മൂ​ല്യ മോ​തി​രം അ​ന​ന്ത് രാ​ധി​ക​യു​ടെ കൈ​യി​ൽ അ​ണി​യി​ച്ചു.

ഡി​സം​ബ​ർ 30-ന് ​രാ​ജ​സ്ഥാ​നി​ലെ ന​ഥ്‌​വാ​ര ശ്രീ​നാ​ഥ്ജി ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് പ​ര​മ്പ​രാ​ഗ​ത​മാ​യ റോ​ക്ക(​നി​ശ്ച​യം) ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യി​രു​ന്നു.

ക്ലാ​സി​ക്ക​ൽ നൃ​ത്തം അ​ഭ്യ​സി​ച്ചി​ട്ടു​ള്ള രാ​ധി​ക, ച​ട​ങ്ങി​ന് മു​ന്പാ​യി അ​തി​ഥി​ക​ൾ​ക്കാ​യി ല​ഘു​നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു. മോ​തി​രം​മാ​റ്റ​ത്തി​ന് ശേ​ഷം ന​ട​ന്ന വി​രു​ന്നി​ൽ നി​ര​വ​ധി താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment