ലൈം​ഗി​കാ​തി​ക്ര​മം, അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ! ഷെ​ർ​ലി​ൻ ചോ​പ്ര​യു​ടെ പ​രാ​തി​യി​ൽ രാ​ഖി സാ​വ​ന്തി​നെ ചോ​ദ്യം ചെ​യ്ത് പോ​ലീ​സ്‌; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

മും​ബൈ: മോ​ഡ​ലും ന​ടി​യു​മാ​യ ഷെ​ർ​ലി​ൻ ചോ​പ്ര​യു​ടെ പ​രാ​തി​യി​ൽ ന​ടി രാ​ഖി സാ​വ​ന്തി​നെ ചോ​ദ്യം ചെ​യ്ത് മും​ബൈ പോ​ലീ​സ്.

വ്യാ​ഴാ​ഴ്ച ഭ​ർ​ത്താ​വി​നോ​പ്പം അം​ബോ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ ന​ടി​യെ അ​ഞ്ച് മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്തു. പി​ന്നീ​ട് വൈ​കു​ന്നേ​രം വി​ട്ട​യ​ച്ചു.

ലൈം​ഗി​കാ​തി​ക്ര​മം, അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ഷെ​ർ​ലി​ൻ ചോ​പ്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്.

രാ​ഖി സാ​വ​ന്തി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ദി​ൻ​ദോ​ഷി സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ന​ടി​യെ ചോ​ദ്യം ചെ​യ്യ​ലി​നു വി​ളി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം സാ​വ​ന്തും ചോ​പ്ര​യും പ​ര​സ്പ​രം ലൈം​ഗി​കാ​തി​ക്ര​മം, അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ചോ​പ്ര​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 2022 ന​വം​ബ​ർ എ​ട്ടി​ന് അം​ബോ​ലി പോ​ലീ​സ് സാ​വ​ന്തി​നും അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ ഫാ​ൽ​ഗു​നി ബ്ര​ഹ്മ​ഭ​ട്ടി​നു​മെ​തി​രെ കേ​സെ​ടു​ത്തു. തൊ​ട്ട​ടു​ത്ത ദി​വ​സം ഓ​ഷി​വാ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സാ​വ​ന്തും ചോ​പ്ര​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി.

ന​ട​നും നി​ർ​മാ​താ​വു​മാ​യ സാ​ജി​ദ് ഖാ​നെ​തി​രെ ചോ​പ്ര ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ചോ​പ്ര​യും സാ​വ​ന്തും ത​മ്മി​ൽ ഉടക്കിയത്.

ഖാ​നെ​തി​രെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ സാ​വ​ന്ത് ചോ​പ്ര​യ്‌​ക്കെ​തി​രെ മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​.

ഇ​തി​നു പ്ര​തി​ക​ര​ണ​മാ​യി ചോ​പ്ര മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ച​പ്പോ​ൾ സാ​വ​ന്തി​നെ​തി​രെ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നും പ​റ​യു​ന്നു.

Related posts

Leave a Comment