ബ്രാലെറ്റ് ധരിച്ച് അനന്യ പാണ്ഡെ ! നഗ്നതാ പ്രദര്‍ശനമെന്ന് സദാചാരക്കാര്‍;വീഡിയോ കാണാം…

ബോളിവുഡിലെ യുവസുന്ദരിയാണ് അനന്യപാണ്ഡെ. സിനിമാ അഭിനയത്തിനൊപ്പം മോഡലിംഗിലും താരം സജീവമാണ്.

സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ ധരിച്ച് ഫാഷന്‍ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള ആള്‍കൂടിയാണ് അനന്യ.

എന്നാല്‍ ഇത്തവണ താരത്തിന് അമളി പിണഞ്ഞു. പുതിയ സിനിമയുടെ പ്രൊമേഷന് ധരിച്ച വസ്ത്രം അനന്യയ്ക്ക് ചെറുതല്ലാത്ത ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. ഇതോടെ ട്രോളുകളും ഒപ്പം ‘സദാചാര’ കമന്റുകളും ഉയര്‍ന്നു.

ബ്രൗണ്‍ നിറത്തിലുള്ള ബ്രാലറ്റും ഓഫ് വൈറ്റ് ജീന്‍സുമായിരുന്നു താരത്തിന്റെ വേഷം. എന്നാല്‍ മുംബൈയിലെ നിലവിലെ തണുത്ത കാലാവസ്ഥയ്ക്ക് തീരെ അനുയോജ്യമല്ലായിരുന്നു ഈ വസ്ത്രം.

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അനന്യയ്ക്ക് തണുപ്പ് വില്ലനായി. ഇടയ്ക്ക് കാറ്റ് അടിച്ചതോടെ തണുപ്പ് തീരെ സഹിക്കാനാവാതെ വന്നു.

ഇതോടെ സഹതാരമായ സിദ്ധാര്‍ഥ് ചതുര്‍വേദിയുടെ കോട്ട് അനന്യയ്ക്ക് വാങ്ങേണ്ടി വന്നു. കാലാവസ്ഥ പരിഗണിക്കാതെ വസ്ത്രം ധരിച്ചതിനെക്കുറിച്ചാണ് കമന്റുകള്‍ക്കൊപ്പം സദാചാര കമന്റുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.

സിനിമയുടെ പ്രചാരണത്തിനായി നഗ്‌നത കാണിക്കുന്നുവെന്ന തരത്തിലുള്ള ഇത്തരം കമന്റുകള്‍ക്കെതിരെ താരത്തിന്റെ ആരാധകര്‍ ഉള്‍പ്പടെ രംഗത്തെത്തുകയും ചെയ്തു.

ഏതു വസ്ത്രം എപ്പോള്‍ ധരിക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്ന് ഇവര്‍ മറുപടി നല്‍കുന്നു.

Related posts

Leave a Comment