30കാരി കാമുകി 17കാരന്‍ കാമുകന് വൃക്ക നല്‍കി ! എന്നാല്‍ സര്‍ജറി കഴിഞ്ഞതോടെ കാമുകന്‍ വഞ്ചിച്ചു…

പല പ്രേമബന്ധങ്ങളും തകരാന്‍ കാരണം പലപ്പോഴും കമിതാക്കളില്‍ ആരെങ്കിലും പങ്കാളിയെ വഞ്ചിക്കുന്നതാണ്.

കാമുകിയുടെ അമ്മയ്ക്ക് വൃക്ക നല്‍കി വഞ്ചിതനായ യുവാവിന്റെ വാര്‍ത്ത അടുത്തിടെ പുറത്തെത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ മറ്റൊരു വഞ്ചനയുടെ കഥയാണ് പുറത്തു വരുന്നത്. 17കാരന്‍ കാമുകന് വൃക്ക നല്‍കിയതിന് പിന്നാലെ കാമുകന്‍ ഉപേക്ഷിച്ചുവെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് യുവതി.

യുഎസ് സ്വദേശിനി കോളിന്‍ ലെ എന്ന 30കാരിയാണ് 17കാരന്‍ കാമുകനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

കാമുകന് വിട്ടുമാറാത്ത വൃക്കരോഗമായിരുന്നു. അഞ്ച് ശതമാനത്തില്‍ താഴം മാത്രമാണ് വൃക്കകള്‍ പ്രവര്‍ത്തിച്ചിരുന്നത്.

വൃക്ക രോഗവുമായി ജീവിക്കാന്‍ പാടുപെടുന്ന കാമുകനെ കണ്ട് തനിക്ക് വിഷമം കൂടി വന്നതോടെ കാമുകന്‍ വൃക്ക മാറ്റിവയ്ക്കല്‍ ആവശ്യമായി വന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തന്റെ വൃക്ക കാമുകന് ചേരുമെന്ന് വ്യക്തമായി. ഇതോടെ കാമുകന്‍ മരിക്കുന്നത് കാണാന്‍ ആഗ്രഹിക്കാത്തതിനാല്‍ തന്റെ വൃക്കകളില്‍ ഒന്ന ദാനം ചെയ്യാന്‍ കോളിന്‍ തീരുമാനിച്ചു.

എന്നാല്‍ സര്‍ജറി കഴിഞ്ഞ് ഏഴ് മാസങ്ങള്‍ക്ക് ശേഷം കാമുകന്‍ കോളിനുമായുള്ള ബന്ധം അവസാനിപ്പിച്ചു. കോളിന്റെ നിലവിലെ അവസ്ഥ വിശദമാക്കുന്ന ക്ലിപ്പുകള്‍ക്ക് രണ്ടു ദശലക്ഷത്തിലധികം ലൈക്കുകള്‍ കിട്ടിയിട്ടുണ്ട്.

പലരും അവളുടെ മുന്‍ കാമുകന്റെ ജീവന്‍ രക്ഷിച്ചതിന് അവളെ പ്രശംസിക്കുകയും ആ യുവാവ് അവളെ അര്‍ഹിക്കുന്നില്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

Related posts

Leave a Comment