അ​നാ​ശാ​സ്യ കേ​ന്ദ്രം നടത്തിപ്പ്: രണ്ട് യുവതികളുൾപ്പെടെ മൂ​ന്നു പേർ‍ അ​റ​സ്റ്റി​ല്‍; കൊച്ചിയിൽ കേന്ദ്രം നടത്തിയിരുന്നത് ബംഗാൾ സ്വദേശികൾ


കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ അ​നാ​ശാ​സ്യ കേ​ന്ദ്രം ന​ട​ത്തി​യി​രു​ന്ന മൂ​ന്ന് അ​ന്യ സം​സ്ഥാ​ന​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍. ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ ഗോ​പാ​ല്‍, ബി​ഷ്ണു, അ​സം സ്വ​ദേ​ശി യാ​ക്കൂ​ബ് അ​ലി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​തേ​സ​മ​യം പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാ​ന്‍ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ത​യാ​റാ​യി​ല്ല. എ​റ​ണാ​കു​ളം അം​ബേ​ദ്ക​ര്‍ കോ​ള​നി​യി​ലെ വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യി​രു​ന്ന അ​നാ​ശാ​സ്യ കേ​ന്ദ്ര​ത്തി​ലാ​ണ് ബു​ധ​നാ​ഴ്ച നോ​ര്‍​ത്ത് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ്ര​തി​ക​ള്‍​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന അ​ന്യ സം​സ്ഥാ​ന​ക്കാ​രാ​യ ര​ണ്ട് യു​വ​തി​ക​ളെ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി. ഇ​വ​രെ അ​ഭ​യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

 അ​നാ​ശാ​സ്യ കേ​ന്ദ്ര​ത്തി​ല്‍നി​ന്ന് ഗ​ര്‍​ഭ നി​രോ​ധ​ന ഉ​റ​ക​ള്‍, പ​ണം, ഉ​ത്തേ​ജ​ക മ​രു​ന്നു​ക​ള്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment