ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി​യെ ക​ല്ലെ​റി​ഞ്ഞ സം​ഭ​വം; പ്ര​തി​ക​ളെ​ക്കു​റി​ച്ച് അ​റി​യി​ച്ചാ​ൽ രണ്ട് ല​ക്ഷം പാ​രി​തോ​ഷി​കം

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു.

ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് എ​ൻ​ടി​ആ​ർ ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കാ​ഞ്ചി ശ്രീ​നി​വാ​സ റാ​വു, ടാ​സ്‌​ക് ഫോ​ഴ്‌​സ് അ​ഡീ​ഷ​ണ​ൽ ഡി​സി​പി ആ​ർ ശ്രീ​ഹ​രി​ബാ​ബു എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

വി​വ​രം ന​ൽ​കു​ന്ന​വ​രെ വി​ലാ​സം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത​ല്ലെ​ന്നും പോ​ലീ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച വി​ജ​യ​വാ​ഡ​യി​ൽ റോ​ഡ് ഷോ​യ്ക്കി​ടെ​യാ​ണ് റെ​ഡ്ഡി​ക്ക് പ​രി​ക്കേ​റ്റ​ത്.

ക​ല്ലേ​റി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​തു ക​ണ്ണി​നു മു​ക​ളി​ൽ ക​ല്ലേ​റു​കൊ​ണ്ട് മു​റി​വേ​റ്റു. മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ യു​വ​ജ​ന ശ്ര​മി​ക റൈ​ത്ത് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി (വൈ​എ​സ്ആ​ർ​സി​പി) എം​എ​ൽ​എ വെ​ള്ള​മ്പ​ള്ളി ശ്രീ​നി​വാ​സ റാ​വു​വി​നും പ​രി​ക്കേ​റ്റി​രു​ന്നു. പ​രി​ക്കേ​റ്റ ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി പ്ര​ഥ​മ​ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം റോ​ഡ് ഷോ ​തു​ട​ർ​ന്നു.

Related posts

Leave a Comment