അധ്യാപികയ്ക്കും വിദ്യാർഥിക്കും ക്രൂരമർദനം; ബാ​ൽ​ക്ക​ണി​യി​ൽ നി​ന്നും അ​ധ്യാ​പ​ക​ൻ ത​ള്ളി​യി​ട്ട നാ​ലാം ക്ലാ​സു​കാ​ര​ൻ മ​രി​ച്ചു


ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക‌​യി​ൽ സ്കൂ​ളി​ലെ ഒ​ന്നാം നി​ല​യി​ൽ നി​ന്നും അ​ധ്യാ​പ​ക​ൻ നി​ല​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ വി​ദ്യാ​ർ​ഥി മ​രി​ച്ചു. 10 വ​യ​സു​കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തി​ന് ശേ​ഷം അ​ധ്യാ​പ​ക​ൻ കു​ട്ടി​യെ നി​ല​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.

ഹ​ഗ്ലി ഗ്രാ​മ​ത്തി​ലെ ആ​ദ​ർ​ശ് പ്രൈ​മ​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ മു​ത്ത​പ്പ ഹ​ഡ​ഗ​ലി​യാ​ണ് കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മ​രി​ച്ച ഭ​ര​ത് സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.

ഭ​ര​തി​ന്‍റെ അ​മ്മ ഗീ​ത ഇ​തേ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ്. ഇ​വ​രെ​യും അ​ധ്യാ​പ​ക​ൻ മ​ർ​ദി​ച്ചു. പ​രി​ക്കേ​റ്റ ഗീ​ത ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മു​ത്ത​പ്പ ഒ​ളി​വി​ൽ പോ​യി. ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി.

Related posts

Leave a Comment