ഉള്ളിലെ കലാകാരൻ പുറത്തു ചാടി; യൂ​ണി​ഫോം ധ​രി​ച്ച് വി​വാ​ഹ​വേ​ദി​യി​ൽ നൃ​ത്തമാടി പോലീസുകാരൻ; ഡാൻസ് വൈറലാകുമ്പോൾ പോലീസുകാരന് എട്ടിന്‍റെ പണിയും

 

ന്യൂ​ഡ​ൽ​ഹി: യൂ​ണി​ഫോം ധ​രി​ച്ച് വി​വാ​ഹ​വേ​ദി​യി​ല്‍ നൃ​ത്തം ചെ​യ്ത് പോ​ലീ​സു​കാരൻ.  വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ ഇ​യാ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തേക്കുമെന്ന സൂ​ച​ന.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ നാ​രാ​യ​ണ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ചു​മ​ത​ല​യു​ള്ള ശ്രീ​നി​വാ​സാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്. 

ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഇ​യാ​ൾ അ​തി​ഥി​ക​ൾ നോ​ക്കി നി​ൽ​ക്കെ​യാ​യി​രു​ന്നു നൃ​ത്തം ചെ​യ്ത​ത്.

നൃ​ത്തം ചെ​യ്യു​ന്ന​തി​നി​ടെ ഒ​രാ​ൾ ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ക​റ​ൻ​സി നോ​ട്ടു​ക​ൾ വാ​രി വി​ത​റു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. 

വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഇ​യാ​ൾ അ​വ​ധി​യെ​ടു​ത്തി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന. ഇ​യാ​ൾ​ക്കൊ​പ്പം മ​റ്റു പോ​ലീ​സു​കാ​രെ​യും വീ​ഡി​യോ​യി​ൽ കാ​ണാം. 

സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വീ​ഡി​യോ വൈ​റാ​ല​യ​തി​ന് പി​ന്നാ​ലെ ഇ​യാ​ളെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി. 

ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ പോ​ലീ​സ് യൂ​ണി​ഫോ​മി​ന്‍റെ അ​ന്ത​സ് ന​ശി​പ്പി​ച്ചു​വെ​ന്നാ​ണ് ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളു​ടെ​യും അ​ഭി​പ്രാ​യം. ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment