ജാക്കിലിവർ പിന്നിലൊളിപ്പിച്ച് അസഭ്യവർഷവുമായി കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ൻഡിലെത്തി സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ര​ന്‍റെ കൊ​ല​വി​ളി; ചിതറിയോടി യാത്രക്കാർ; ഞെട്ടിക്കുന്ന സംഭവം മാവേലിക്കരയിൽ


മാ​വേ​ലി​ക്ക​ര: സ​മ​യ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തെത്തുട​ര്‍​ന്ന് മാ​വേ​ലി​ക്ക​ര കെ​എ​സ്ആ​ര്‍​ടി​സി ബസ് സ്റ്റാ​ൻഡില്‍ ജാ​ക്കി​ലി​വ​റു​മാ​യെ​ത്തി സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ര​ന്‍റെ വ​ധ​ഭീ​ഷ​ണി.

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ഉ​ട​ന്‍​ത​ന്നെ പോ​ലീ​സി​ല്‍ അ​റി​യി​ച്ചി​ട്ടും ആ​രു​മെ​ത്തി​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ത​ഴ​ക്ക​ര വേ​ണാ​ട് ജ​ംഗ്ഷ​നി​ലാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. പ​ത്ത​നം​തി​ട്ടയിൽനി​ന്ന് ഹ​രി​പ്പാ​ടി​നു പോ​യ ഹ​രി​പ്പാ​ട് ഡി​പ്പോ​യി​ലെ വേ​ണാ​ട് ബ​സി​ലെ​യും പ​ത്ത​നം​തി​ട്ട-​ഹ​രി​പ്പാ​ട് റൂ​ട്ടി​ല്‍ താ​ത്കാ​ലി​ക പെ​ര്‍​മി​റ്റി​ല്‍ സ​ര്‍​വീസ് ന​ട​ത്തു​ന്ന അ​നീ​ഷാ​മോ​ള്‍ ബ​സി​ലെ​യും ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലാ​ണ് സ​മ​യ​ക്ര​മ​ത്തെ​ച്ചൊ​ല്ലി സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്.

സ്വ​കാ​ര്യ​ബ​സി​ലെ ജീ​വ​ന​ക്കാ​ര്‍ കു​റെ​നേ​രം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ജ​ംഗ്ഷ​നി​ല്‍ ത​ട​ഞ്ഞി​ട്ടു. പി​ന്നീ​ടാ​ണ് ത​ങ്ങ​ള്‍​ക്ക് അ​നു​വ​ദ​നീ​യ​മാ​യ റൂ​ട്ടി​ല്‍നി​ന്ന് അ​ര​കി​ലോ​മീ​റ്റ​റോ​ളം മാ​റി സ​ഞ്ച​രി​ച്ച് യാ​ത്ര​ക്കാ​രു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ൻഡിനു മു​ന്നി​ലെ​ത്തി​യ​ത്.

ബ​സി​ല്‍നി​ന്ന് ജാ​ക്കി​ലി​വ​റു​മാ​യി ചാ​ടി​യി​റ​ങ്ങി​യ ജീ​വ​ന​ക്കാ​ര​ന്‍ കെ​എ​സ്ആ​ര്‍​ടി​സി ക​ണ്‍​ട്രോ​ളി​ംഗ് ഇ​ന്‍​സ്പെ​ക്ട​റു​ടെ ഓ​ഫീ​സി​നു മു​ന്നി​ലെ​ത്തി അ​സ​ഭ്യ​വ​ര്‍​ഷം ന​ട​ത്തു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു. ഈ​സ​മ​യം സ്റ്റാ​ൻഡില്‍ ബ​സ് കാ​ത്തു​നി​ന്ന വ​നി​ത​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ര്‍ ഭ​യ​ന്ന് ഓ​ടി​മാ​റി.

സം​ഭ​വ​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ എം.​ജി.​ മ​നോ​ജ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ല്‍ പ്ര​ഥ​മ​വി​വ​ര റി​പ്പോ​ര്‍​ട്ട് ത​യാറാ​ക്കി​യ​താ​യും ബ​സ് പി​ടി​ച്ചെ​ടു​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എ​സ്ഐ നൗ​ഷാ​ദ് ഇ​ബ്രാ​ഹിം പ​റ​ഞ്ഞു.

Related posts

Leave a Comment