വാ​യ്പ​ക​ളോ കു​ടി​ശി​ക​ക​ളോ ഒ​ന്നും​ത​ന്നെ ഇ​ല്ല; അ​നി​ല്‍ ആ​ന്‍റണി​ക്ക് വി​ദേ​ശ​ത്ത​ട​ക്കം ഒ​രു കോ​ടി​യു​ടെ നി​ക്ഷേ​പം


പ​ത്ത​നം​തി​ട്ട: പത്തനംതിട്ട ലോക്‌​സ​ഭാ മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​നി​ല്‍ കെ. ​ആ​ന്‍റ​ണി​ക്ക് വി​ദേ​ശ ബാ​ങ്കു​ക​ളി​ല​ട​ക്കം 1,00,14,577.75 രൂ​പ​യു​ടെ നി​ക്ഷേ​പ​മു​ള്ള​താ​യി സ​ത്യ​വാ​ങ്മൂ​ലം.

50,000 രൂ​പ​യാ​ണ് സ്ഥാ​നാ​ര്‍​ഥി​യു​ടെ കൈ​വ​ശ​മു​ള്ള​ത്. ന്യൂ​ഡ​ല്‍​ഹി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ബാ​ങ്ക് ശാ​ഖ​ക​ളി​ലെ നി​ക്ഷേ​പ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

യു​എ​സ്എ​യി​ലെ വിവിധ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 5.38 ല​ക്ഷം, 56,610 രൂ​പ​യു​ടെ​യും നി​ക്ഷേ​പ​ങ്ങ​ളു​ണ്ട്. വി​ദേ​ശ​ത്തു​ള്‍​പ്പെടെ ന​ട​ത്തി​യി​ട്ടു​ള്ള ഇ​ത​ര നി​ക്ഷേ​പ വി​വ​ര​ങ്ങ​ളും ചേ​ര്‍​ത്താ​ണ് സ​ത്യ​വാ​ങ്മൂ​ലം ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

വ​സ്തു സം​ബ​ന്ധ​മാ​യ ഇ​ത​ര ആ​സ്തി​ക​ളോ വാ​യ്പ​ക​ളോ കു​ടി​ശി​ക​ക​ളോ ഒ​ന്നും​ത​ന്നെ ഇ​ല്ല.യു​എ​സ്എ​യി​ലെ സ്റ്റാ​ന്‍​ഫോ​ര്‍​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍നി​ന്നു നേ​ടി​യി​ട്ടു​ള്ള മാ​സ്റ്റ​ര്‍ ഓ​ഫ് സ​യ​ന്‍​സ് ഇ​ന്‍ മാ​നേ​ജ്‌​മെ​ന്‍റ് സ​യ​ന്‍​സ് ആ​ന്‍​ഡ് എ​ന്‍​ജി​നി​യ​റിം​ഗാ​ണ് അ​നി​ലി​ന്‍റെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത.

Related posts

Leave a Comment