വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ മ​ര​ണം അ​ന്വേ​ഷി​ക്ക​ണം; അ​നി​ല്‍ ആന്‍റണി

അ​ടൂ​ര്‍: ക​ട​മ്പ​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ പ​ള്ളി​ക്ക​ല്‍ പ​യ്യ​ന​ല്ലൂ​ര്‍ കൊ​ച്ചു​തു​ണ്ടി​ല്‍ മ​നോ​ജി​ന്‍റെ ദു​രൂ​ഹ​മ​ര​ണ​ത്തി​ല്‍ സ​മ​ഗ്ര​ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​നി​ല്‍ കെ. ​ആ​ന്‍റ​ണി. മ​നോ​ജി​ന്‍റെ പ​യ്യ​ന​ല്ലൂ​രി​ലെ കു​ടും​ബ വീ​ട്ടി​ല്‍ അ​നി​ല്‍ കെ. ​ആന്‍റ​ണി ബ​ന്ധു​ക്ക​ളെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് താ​ലൂ​ക്കി​ലെ 12 വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രും പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. വീ​ട്ടു​കാ​ര്‍​ക്ക് നീ​തി ല​ഭ്യ​മാ​ക്കാ​ന്‍ ഏ​ത​റ്റ​വ​രെ​യും പോ​കു​മെ​ന്നും അ​നി​ല്‍ കെ. ​ആ​ന്‍റണി കു​ടും​ബ​ത്തി​ന് ഉ​റ​പ്പു​ന​ല്‍​കി.

Related posts

Leave a Comment