ഒന്ന് ശ്രദ്ധിച്ചാൽ ഒന്നും നഷ്ടമാവില്ല;  ഫെ​ഡെ​ക്‌​സ് കൊ​റി​യ​ര്‍ ത​ട്ടി​പ്പ്; മലയാളികൾ  ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന മുന്നറിയിപ്പുമായി പോ​ലീ​സ്


കൊ​ച്ചി: ഫെ​ഡെ​ക്‌​സ് കൊ​റി​യ​ര്‍ ത​ട്ടി​പ്പു​ക​ളെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്. ത​ട്ടി​പ്പ് സം​ഘ​ത്തി​ന് പി​ടി​യി​ല്‍​പ്പെ​ട്ട് ല​ക്ഷ​ങ്ങ​ള്‍ ന​ഷ്ട​മാ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ക്ക​ഥ​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഫെ​ഡെ​ക്‌​സ് കൊ​റി​യ​ര്‍ സ​ര്‍​വീ​സി​ല്‍ നി​ന്നാ​ണ് എ​ന്ന വ്യാ​ജേ​ന​യാ​ണ് ത​ട്ടി​പ്പു​കാ​ര്‍ വി​ളി​ക്കു​ന്ന​ത്. നി​ങ്ങ​ളു​ടെ പേ​രി​ല്‍ ഒ​രു കൊ​റി​യ​ര്‍ ഉ​ണ്ടെ​ന്നും അ​തി​ല്‍ പ​ണം, സിം ​എ​ന്നി​വ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നു​മാ​യി​രി​ക്കും വി​ളി​ക്കു​ന്ന​യാ​ള്‍ അ​റി​യി​ക്കു​ക.

നി​ങ്ങ​ളു​ടെ പേ​രി​ല്‍ നി​ങ്ങ​ളു​ടെ ആ​ധാ​ര്‍ കാ​ര്‍​ഡും ബാ​ങ്ക് വി​വ​ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് കൊ​റി​യ​ര്‍ ബു​ക്ക് ചെ​യ്തു എ​ന്ന പേ​രി​ലും ത​ട്ടി​പ്പ് ന​ട​ത്തു​ന്നു​ണ്ട്.

ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പി​നി​ര​യാ​യാ​ല്‍ ഒ​രു​മ​ണി​ക്കൂ​റി​ന​കം (ഗോ​ള്‍​ഡ​ന്‍ അ​വ​ര്‍) ത​ന്നെ വി​വ​രം 1930 ല്‍ ​അ​റി​യി​ക്കു​ക. എ​ത്ര​യും നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് ചെ​യ്താ​ല്‍ ന​ഷ്ട​പ്പെ​ട്ട തു​ക തി​രി​ച്ചു​ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. www cybercrime.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലും പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

Related posts

Leave a Comment