പു​ലി​മു​രു​ക​നി​ൽ പു​ലി​യു​ണ്ടോ..? ഞാ​ൻ വ​ള​രെ ലാ​ഘ​വ​ത്തോ​ടെ പോ​യി ഒ​രു ഗ​ർ​ഭി​ണി​യു​ടെ വേ​ഷം ചെ​യ്തു; അ​ഞ്ജ​ലി നാ​യ​ർ പറയുന്നു…

മ​ല​യാ​ള സി​നി​മ​യി​ൽ സ​ഹ​ന​ടി​യു​ടെ വേ​ഷ​ങ്ങ​ളി​ൽ തി​ള​ങ്ങി​യ താ​ര​മാ​ണ് അ​ഞ്ജ​ലി നാ​യ​ർ. ബാ​ല​താ​ര​മാ​യി ത​ന്നെ അ​ഭി​ന​യ ലോ​ക​ത്തേ​ക്ക് ചു​വ​ട് വ​ച്ച താ​രം ത​മി​ഴ് സി​നി​മ​യി​ലും ശ്ര​ദ്ധേ​യ​യാ​യി​രു​ന്നു.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ഹി​റ്റ് ചി​ത്രം പു​ലി​മു​രു​ക​നി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്തു പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടാ​നും അ​ഞ്ജ​ലി​ക്ക് സാ​ധി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​പ്പോ​ൾ പു​ലി​മു​രു​ക​നെ കു​റി​ച്ച് ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ഞ്ജ​ലി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

അ​ന്ന് പു​ലി​മു​രു​ക​ൻ ഇ​ത്ര വ​ലി​യ സി​നി​മ​യാ​ണെ​ന്ന് ചി​ത്രീ​ക​ര​ണ സ​മ​യ​ത്ത് എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. ഞാ​ൻ വ​ള​രെ ലാ​ഘ​വ​ത്തോ​ടെ പോ​യി ഒ​രു ഗ​ർ​ഭി​ണി​യു​ടെ വേ​ഷം ചെ​യ്തു.

അ​ത് വൈ​ശാ​ഖേ​ട്ട​ന്‍റെ ഒ​രു പ​ടം, ഞാ​ൻ പോ​യി ചെ​യ്തു. അ​തി​ൽ പു​ലി ഉ​ണ്ടെ​ന്നൊ​ന്നും എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു.

എ​നി​ക്ക് അ​ത്ര വ​ലി​യ സി​നി​മ​യാ​ണെ​ന്ന് ഒ​ന്നും അ​റി​യി​ല്ല. പു​ലി​മു​രു​ക​നി​ലും മ​റ്റു സി​നി​മ​ക​ളി​ലു​മൊ​ക്കെ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കു​ട്ടി​ക​ളൊ​ക്കെ ക​ണ്ടാ​ൽ പു​ലി​മു​രു​ക​നി​ലെ ചേ​ച്ചി​യ​ല്ലെ എ​ന്നാ​ണ് ചോ​ദി​ക്കാ​റു​ള​ള​ത്.

ഇ​ത്ര​യും സി​നി​മ​ക​ളു​ടെ എ​ണ്ണ​മൊ​ന്നും ആ​രും ചോ​ദി​ക്കാ​റി​ല്ല. അ​പ്പോ അ​തു​പോ​ലെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന വേ​ഷ​ങ്ങ​ൾ എ​പ്പോ​ഴും ചെ​യ്യു​ക എ​ന്നാ​ണ് ആ​ഗ്ര​ഹം.

മ​ല​യാ​ള​ത്തി​ൽ ചെ​റി​യ വേ​ഷ​ങ്ങ​ളി​ലാ​ണ് അ​ഞ്ജ​ലി നാ​യ​ർ കൂ​ടു​ത​ൽ അ​ഭി​ന​യി​ച്ച​ത്. ദൃ​ശ്യം 2വി​ലും ന​ടി ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. മ​ണി​യ​റ​യി​ലെ അ​ശോ​ക​നാ​ണ് അ​ഞ്ജ​ലി​യു​ടെ ഒ​ടു​വി​ൽ റി​ലീ​സ് ചെ​യ്ത സി​നി​മ.

സി​നി​മ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​യ​ത് ഒ​ടി​ടി പ്ലാ​റ്റ്ഫോം വ​ഴി​യാ​ണ്. അ​ഞ്ജ​ലി നാ​യ​ർ ചി​ത്ര​ത്തി​ൽ ഒ​രു സൈ​ക്യാ​ട്രി​സ്റ്റിന്‍റെ റോ​ളി​ലാ​യി​രു​ന്നു അ​ഭി​ന​യി​ച്ച​ത്.

-പി​ജി

Related posts

Leave a Comment