താ​ൻ ഉ​ദ്ദേ​ശി​ച്ച​ത് അ​ങ്ങ​നെ​യ​ല്ല! പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​ഞ്ജ​ലി മേ​നോ​ൻ

സി​നി​മ നി​രൂ​പ​ണം എ​ഴു​ത​ണ​മെ​ങ്കി​ൽ സി​നി​മ എ​ന്താ​ണെ​ന്നു പ​ഠി​ക്ക​ണ​മെ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദ്ദീ​ക​ര​ണ​വു​മാ​യി അ​ഞ്ജ​ലി മേ​നോ​ൻ.

പ്രേ​ക്ഷ​ക​ർ വ​ള​രെ വി​ശ​ദ​മാ​യി നി​രൂ​പ​ണ​ങ്ങ​ൾ എ​ഴു​തു​ന്ന കാ​ല​മാ​ണി​തെ​ന്നും സി​നി​മ​യെ പ​റ്റി കു​റ​ച്ചു​കൂ​ടി ധാ​ര​ണ ഉ​ണ്ടെ​ങ്ക​ലും അ​തി​ലും മ​നോ​ഹ​ര​മാ​യി നി​രൂ​പ​ക​ർ​ക്ക് മാ​റാം എ​ന്നാ​ണ് താ​ൻ ഉ​ദ്ദേ​ശി​ച്ച​തെ​ന്ന് അ​ഞ്ജ​ലി പ​റ​ഞ്ഞു.

പ്രേ​ക്ഷ​ക​രു​ടെ ന​ല്ല​തോ ചീ​ത്ത​യോ ആ​യ അ​ഭി​പ്രാ​യ​ങ്ങ​ളെ​യും അ​വ​ലോ​ക​ന​ങ്ങ​ളെ​യും താ​ൻ മാ​നി​ക്കു​ന്നു​ണ്ടെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ അ​വ​ർ പ​റ​ഞ്ഞു.

ആ ​അ​ഭി​മു​ഖ​ത്തി​ൽ ഞാ​ൻ പ​റ​ഞ്ഞ​ത് ഫി​ലിം മേ​ക്കിം​ഗി​നെ​ക്കു​റി​ച്ചു ന​ല്ല ധാ​ര​ണ​യു​ണ്ടെ​ങ്കി​ൽ അ​ത് പ്ര​ഫ​ഷ​ണ​ലാ​യി ച​ല​ച്ചി​ത്ര നി​രൂ​പ​ണ​ത്തെ എ​ത്ര​മാ​ത്രം സ​ഹാ​യി​ക്കും എ​ന്നാ​ണ്.

അ​തി​നു​ള്ള മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ഫ​ഷ​ണ​ലാ​യി സി​നി​മാ നി​രൂ​പ​ണ​മെ​ഴു​തു​ന്ന ഫി​ലിം ജേ​ണ​ലി​സ്റ്റ് ഉ​ദ​യ താ​ര മാ​ഡം എ​ന്നും ഞാ​ൻ പ​റ​ഞ്ഞു.

പ്രേ​ക്ഷ​ക​ർ ത​ന്നെ വ​ള​രെ ര​സ​ക​ര​മാ​യി വി​ശ​ദ​മാ​യ നി​രൂ​പ​ണ​ങ്ങ​ൾ എ​ഴു​തു​ന്ന സ​മ​യ​മാ​ണി​ത്, അ​തി​നാ​ൽ പ്ര​ഫ​ഷ​ണ​ൽ സി​നി​മാ നി​രൂ​പ​ക​ർ അ​തി​ലും ഉ​യ​ര​ത്തി​ൽ ല​ക്ഷ്യ​മി​ട​ണ​മെ​ന്നാ​ണ് ഞാ​ൻ ഉ​ദ്ദേ​ശി​ച്ച​ത്.

പ്രേ​ക്ഷ​ക​രു​ടെ ന​ല്ല​തോ ചീ​ത്ത​യോ ആ​യ അ​ഭി​പ്രാ​യ​ങ്ങ​ളെ​യും അ​വ​ലോ​ക​ന​ങ്ങ​ളെ​യും ഞാ​ൻ എ​ല്ലാ​യ്‌​പ്പോ​ഴും മാ​നി​ക്കു​ന്നു.

ഒ​രു സി​നി​മ കാ​ണാ​നും അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്കാ​നും പ്രേ​ക്ഷ​ക​ർ​ക്ക് എ​ല്ലാ അ​വ​കാ​ശ​വും ഉ​ണ്ടെ​ന്നും പ്രേ​ക്ഷ​ക​രി​ൽ നി​ന്നു​ള്ള അ​വ​ലോ​ക​ന​ങ്ങ​ൾ​ക്കാ​യി ഞാ​ൻ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കാ​റു​ണ്ടെ​ന്നും ഈ ​അ​ഭി​മു​ഖ​ത്തി​ൽ ഞാ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്.

അ​ഭി​മു​ഖ​ത്തി​ൽ ഞാ​ൻ പ​രാ​മ​ർ​ശി​ച്ച കാ​ര്യ​ങ്ങ​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ഞാ​ൻ ഈ ​കു​റി​പ്പ് പ​ങ്കു​വ​യ്ക്കു​ന്ന​ത്. അ​ഞ്ജ​ലി മേ​നോ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment