ആ​ഞ്ഞി​ലി​ച്ച​ക്ക പ​ഴു​പ്പി​ക്കാ​ൻ കാ​ർ​ബൈ​ഡ്; വി​ഷ​ക്കൂ​ട്ടി​ന് കി​ലോ വി​ല 100 രൂ​പ

കൊ​ച്ചി: കാ​ത്സ്യം കാ​ർ​ബൈ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ഴു​പ്പി​ച്ച ആ​ഞ്ഞി​ലി​ച്ച​ക്ക പി​ടി​കൂ​ടി. വ​ഴി​യ​രി​കി​ൽ വി​ൽ​പ്പ​ന​യ്ക്കു വ​ച്ചി​രു​ന്ന ആ​ഞ്ഞി​ലി​ച്ച​ക്ക​യാ​ണ് കൊ​ച്ചി മ​ര​ട് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

മ​ര​ട് ന്യൂ​ക്ലി​യ​സ് മാ​ളി​നു സ​മീ​പം കി​ലോ​ഗ്രാ​മി​നു 100 രൂ​പ നി​ര​ക്കി​ലാ​ണ് ആ​ഞ്ഞി​ലി​ച്ച​ക്ക വി​റ്റി​രു​ന്ന​ത്. വി​ൽ​പ്പ​ന​ക്കാ​ര​ൻ കു​ന്നം​കു​ളം സ്വ​ദേ​ശി ത​ന്പി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ഷം ക​ല​ർ​ത്തി​യ പ​ഴം വി​ൽ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​റ്റൊ​രാ​ൾ​ക്കു വേ​ണ്ടി​യാ​ണ് താ​ൻ ആ​ഞ്ഞി​ലി​ച്ച​ക്ക വി​റ്റി​രു​ന്ന​തെ​ന്നാ​ണ് ഇ​യാ​ൾ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി.

ആ​ഞ്ഞി​ലി​ച്ച​ക്ക വി​റ്റ വാ​ഹ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മു​ഴു​വ​ൻ പെ​ട്ടി​യി​ലും ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ കാ​ർ​ബൈ​ഡ് വ​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

Related posts