ഇ​ന്ത്യ​യി​ലെ ഏ​ക ദു​ര്യോ​ധ​ന ക്ഷേത്രം! ന​ട​വ​ര​വാ​യി ല​ഭി​ച്ച​ത് 101 കു​പ്പി ഓ​ൾ​ഡ് മ​ങ്ക്; മദ്യം കാണിക്കയായി വച്ചതിനു പിന്നിലെ ചരിത്രം ഇങ്ങനെ…

ഉ​ത്സ​വ​കാ​ല​ത്ത് ക്ഷേ​ത്ര​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ കാ​ണി​ക്ക സ​മ​ർ​പ്പി​ക്കു​ന്ന​ത് സ​ർ​വ സാ​ധാ​ര​ണ​മാ​ണ്. എ​ന്നാ​ൽ കൊ​ല്ലം ജി​ല്ല​യി​ലെ പോ​രു​വ​ഴി പെ​രു​വി​രു​തി മ​ല​ന​ട​യി​ൽ ഉ​ത്സ​വ​ത്തി​ന് കാ​ണി​ക്ക​യാ​യി ല​ഭി​ച്ച​ത് 101 കു​പ്പി വി​ദേ​ശ മ​ദ്യ​മാ​ണ്. ഇ​ന്ത്യ​യി​ലെ ഏ​ക ദു​ര്യോ​ധ​ന ക്ഷേ​ത്ര​മാ​യ ഇ​വി​ടെ ന​ട​വ​ര​വായി ആണ് വി​ദേ​ശ മ​ദ്യ​മാ​യ ഓ​ൾ​ഡ് മ​ങ്കി​ന്‍റെ 101 കു​പ്പി​ക​ൾ ല​ഭി​ച്ച​ത്.

മാ​ർ​ച്ച് 22നാ​ണ് ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം. അ​തി​നു മു​ന്നോ​ടി​യാ​യി ആ​ണ് ഇ​ത്രെ​യും മ​ദ്യ​കു​പ്പി​ക​ൾ ക്ഷേ​ത്ര​ത്തി​നു ല​ഭി​ച്ച​ത്. കൗ​ര​വ പ​ട​യി​ലെ ദു​ര്യോ​ധ​ന​ൻ മു​ത​ൽ ദു​ശ്ശ​ള വ​രെ 101 പേ​ർ​ക്കും മ​ല​ന​ട ഗ്രാ​മ​ത്തി​ൽ ക്ഷേ​ത്ര​ങ്ങ​ളു​ണ്ട്. ഇ​വ​ർ​ക്കു​ള്ള ന​ട​വ​ര​വാ​യി ആ​ണ് ഭ​ക്ത​ർ 101 കു​പ്പി ഓ​ൾ​ഡ് മ​ങ്ക് ന​ൽ​കി​യ​ത്.

പാ​ണ്ഡ​വ​രെ ന​ശി​പ്പി​ക്കു​വാ​ൻ പു​റ​പ്പെ​ട്ട ദു​ര്യോ​ധ​ന​ന് മ​ല​ന​ട​യി​ലെ​ത്തി​യ​പ്പോ​ൾ ദാ​ഹി​ച്ചു. അപ്പോൾ അദ്ദേഹം അ​ടു​ത്തു​ള്ള വീ​ട്ടി​ൽ നി​ന്നും വെ​ള്ളം ആവശ്യപ്പെട്ടു. എ​ന്നാ​ൽ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സ്ത്രീ ​വെ​ള്ള​ത്തി​നു പ​ക​രം ക​ള്ള് ന​ൽ​കി​യെ​ന്നും അ​തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ആ​ണ് ക്ഷേ​ത്ര​ത്തി​ൽ മ​ദ്യം സ​മ​ർ​പ്പി​ക്കു​ന്ന​തെ​ന്നു​മാ​ണ് ഐ​തി​ഹ്യം. കി​ര​ണ്‍ ദീ​പു എ​ന്ന വ്യ​ക്തി​യാ​ണ് ന​ട​വ​ര​വാ​യി ല​ഭി​ച്ച മ​ദ്യ​കു​പ്പി​ക​ളു​ടെ ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്.

 

Related posts