പറ്റിപ്പോയി, മാപ്പാക്ക​ണം; “ആ​സ്വാ​ദ​ന’ പോ​സ്റ്റി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് അ​ന്ന ഹൈബി

കൊ​ച്ചി: വി​ധി ബ​ലാ​ത്സം​ഗം പോ​ലെ​യാ​ണെ​ന്നും ത​ടു​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ ആ​സ്വ​ദി​ക്ക​ണ​മെ​ന്ന ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് ഹൈ​ബി ഈ​ഡ​ൻ എം​പി​യു​ടെ ഭാ​ര്യ അ​ന്ന ലി​ൻ​ഡ ഈ​ഡ​ൻ. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​യ​തി​ൽ വി​ഷ​മ​മു​ണ്ടെ​ന്നും നി​ർ​വ്യാ​ജം ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും അ​ന്ന പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ലൂ​ടെ ത​ന്നെ​യാ​യി​രു​ന്നു അ​ന്ന​യു​ടെ ഖേ​ദ​പ്ര​ക​ട​നം.

മു​ൻ​പ് അ​മി​താ​ഭ് ബ​ച്ച​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശം താ​ൻ ആ​വ​ർ​ത്തി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ള്ള സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കാ​ൻ ഒ​രു രീ​തി​യി​ലും ഉ​ദേ​ശി​ച്ചി​ട്ടി​ല്ല. കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ൽ അ​തീ​വ ഗു​ര​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന അ​ച്ച​നെ പ​രി​ച​രി​ക്കാ​ൻ ഓ​ടി​ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി വീ​ട്ടി​ൽ‌ വെ​ള്ളം ക​യ​റി​യ​ത്. ജീ​വി​ത​ത്തി​ൽ ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ളെ പു​ഞ്ചി​രി​യോ​ടെ നേ​രി​ടാ​നാ​ണ് ശ്ര​മി​ച്ചി​ട്ടു​ള്ള​ത്. തി​രി​ച്ച​ടി​ക​ളെ ആ​ഘോ​ഷ​മാ​ക്കി അ​തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​നു​ള്ള ഒ​രു ശ്ര​മം. ആ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബ​ച്ച​ന്‍റെ പ​രാ​മ​ർ​ശം കു​റി​ച്ച​തെ​ന്നും അ​ന്ന പ​റ​യു​ന്നു.

വീ​ട്ടി​ല്‍ വെ​ള​ളം ക​യ​റി​യ​തി​നെ കു​റി​ച്ച് അ​ന്ന​യി​ട്ട പോ​സ്റ്റാ​ണ് വി​വാ​ദ​മാ​യ​ത്. വി​ധി ബ​ലാ​ല്‍​സം​ഗം പോ​ലെ​യാ​ണെ​ന്നും ത​ടു​ക്കാ​ന്‍ പ​റ്റി​യി​ല്ലെ​ങ്കി​ല്‍ അ​ത് ആ​സ്വ​ദി​ക്ക​ണം എ​ന്നു​മാ​യി​രു​ന്നു അ​ന്ന​യു​ടെ കു​റി​പ്പ്. വെ​ള​ള​ത്തി​ല്‍ ക​ളി​ക്കു​ന്ന​തും, ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തു​മാ​യ വീ​ഡി​യോ​യ്ക്കൊ​പ്പ​മാ​യി​രു​ന്നു കു​റി​പ്പ്. എ​ന്നാ​ൽ‌ പ്ര​സ്താ​വ​ന വ​ലി​യ വി​മ​ർ​ശ​ന​മാ​ണ് നേ​രി​ട്ട​ത്. വി​വാ​ദ​മാ​യ​തോ​ടെ അ​ന്ന പോ​സ്റ്റ് നീ​ക്കം ചെ​യ്തു.

Related posts