അ​ണ്ണാ​റ​ക്ക​ണ്ണ​നും ത​ന്നാ​ലാ​യ​ത്..! ഇതൊക്കെയാണ് സഹജീവികളോടുള്ള കരുണ, ഇന്നത്തെ ലോകത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും, വീഡിയോ

സഹജീവികളോടുള്ള കരുണ വലിയ കാര്യമാണ്. ഇന്നത്തെ ലോകത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ് കാരുണ്യം.

എന്നാല്‍ സഹജീവികളോടുള്ള കാരുണ്യം ഇനിയും വറ്റിയിട്ടില്ല എന്നുതെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

അണ്ണാന് യുവാവ് കുപ്പിയില്‍ നിന്ന് വെള്ളം കൊടുക്കുന്നതും അതിനെ തലോടുന്നതും കാണാം.

പിന്നീട് യുവാവിന്റെ കൈകളിലേക്ക് കയറിയ അണ്ണാന് വീണ്ടും കുപ്പിയില്‍ നിന്ന് പെള്ളം പകര്‍ന്നു നല്‍കി.

നിരവധിയാളുകള്‍ യുവാവിന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

പതിനായിരക്കണക്കിന് ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. ആയിരക്കണക്കിന് ലൈക്കുകളാണ് വീഡിയോ ഇതുവരെ നേടിയത്.

 

Related posts

Leave a Comment