പത്തുവര്‍ഷത്തിനുശേഷം വീണ്ടും! പ്രകൃതിയുടെ ഔട്ട്‌ഡോര്‍ ഐസ് ഫാക്ടറി വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു; അന്റാര്‍ട്ടിക്കയിലെ വ്യാളി പ്രതിഭാസത്തെക്കുറിച്ചറിയാം

dragon-skin-ice.jpg.image.784.410മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന ഒരുവിധം എല്ലാ സ്ഥലങ്ങളും കാഴ്ചയില്‍ ഒരുപോലെയാണ്. എന്നാല്‍ ചിലയിടങ്ങളില്‍ പ്രത്യേക രീതിയില്‍ പ്രത്യക്ഷപ്പെടുന്ന മഞ്ഞ് കാഴ്ചക്കാര്‍ക്ക് കൂടുതല്‍ മനോഹരമായ ദൃശ്യവിരുന്നുതന്നെ ഒരുക്കും. 2007നു ശേഷം ഇന്നേവരെ അന്റാര്‍ട്ടിക്കയില്‍ അടയാളപ്പെടുത്തിയിട്ടില്ലാത്ത ഒരു പ്രതിഭാസത്തിന് നേര്‍സാക്ഷ്യം വഹിക്കാന്‍, പോളാര്‍ ഓഷ്യനോഗ്രാഫര്‍ ഗയ് വില്യംസിന്റെയും സംഘത്തിന്റെയും അന്റാര്‍ടിക് യാത്രയ്ക്കായി. ഡ്രാഗണ്‍സ്‌കിന്‍ ഐസ് രൂപീകരണമായിരുന്നു അത്. പേരുപോലെത്തന്നെ കഥകളില്‍ മാത്രം പറഞ്ഞുകേട്ടിട്ടുള്ള വ്യാളികളുടെ തൊലിയിലെ ശല്‍ക്കങ്ങള്‍ക്കു സമാനമായ രൂപത്തിലുള്ള മഞ്ഞുകട്ടകളാണിത്. ആകാശത്തു നിന്നു നോക്കിയാല്‍ താഴെ വിശാലമായി വിരിച്ചിട്ടിരിക്കുന്ന വ്യാളി ശല്‍ക്കങ്ങള്‍ ആണെന്നു തന്നെ തോന്നും. നിറമാകട്ടെ നല്ല തൂവെള്ളയും. കട്ടിയായ മഞ്ഞിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ജലപ്രദേശമാണ്.

content-1494344423-p1150122

ഇവിടേക്ക് കാറ്റബാറ്റിക് കാറ്റ് ആഞ്ഞടിക്കുമ്പോഴാണ് വ്യാളി ശല്‍ക്കങ്ങളുടെ ആകൃതിയിലുള്ള മഞ്ഞുണ്ടാകുന്നത്. ഒരു പ്രത്യേക ഭാഗത്തെ കേന്ദ്രീകരിച്ചായിരിക്കും ഈ കാറ്റ് വീശുക. കട്ടിയാകാത്ത വെള്ളത്തിനു മുകളില്‍ വന്ന് തുടര്‍ച്ചയായി പ്രഹരമേല്‍പ്പിക്കുന്നതു പോലെ വീശിയടിക്കുന്നതോടെ മുകള്‍ ഭാഗം ഉറഞ്ഞ് കട്ടിയാകും. അതും വ്യാളി ശല്‍ക്കത്തിന്റെ ആകൃതിയില്‍. ഇങ്ങനെ രൂപീകരിക്കപ്പെടുന്ന മഞ്ഞിന്റെ ഉപരിതലത്തെ കാറ്റബാറ്റിക് കാറ്റ് വീണ്ടും വലിച്ചെറിയും. അതിനുതാഴെയുള്ള ജലവും പ്രത്യേക ആകൃതിയില്‍ ഉറഞ്ഞു കട്ടിയാകും. ഇതൊരു തുടര്‍പ്രക്രിയയായി നടക്കുന്നതോടെ സാധാരണ ഉല്‍പാദിപ്പിക്കപ്പെടുന്നതിനെക്കാള്‍ പത്തിരട്ടി മഞ്ഞായിരിക്കും കാറ്റബാറ്റിക് കാറ്റ് വഴി രൂപപ്പെടുക. അതിനാല്‍ത്തന്ന ‘ഔട്ട്‌ഡോര്‍ ഐസ് ഫാക്ടറി’ എന്ന ഓമനപ്പേരുമുണ്ട് ഇവയ്ക്ക്. വളരെ അപൂര്‍വമാണ് ഡ്രാഗണ്‍ സ്‌കിന്‍ ഐസിന്റെ രൂപീകരണം. ഇവ രൂപപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനര്‍ഥം പ്രദേശത്ത് അതിശക്തമായ മഞ്ഞുകാറ്റ് വീശുന്നുണ്ടെന്നാണ്. മഞ്ഞുപാളികള്‍ രൂപപ്പെടുന്ന സമയത്ത് എങ്ങനെയാണ് കടല്‍വെള്ളത്തില്‍ നിന്ന് ഉപ്പുരസം ഒഴിവാക്കപ്പെടുന്നതെന്നും സംഘം പഠനങ്ങള്‍ നടത്തിവരുന്നുണ്ട്.

Related posts