ആന്‍റിബയോട്ടിക് മരുന്നുകൾ; ഡോക്‌ടറുടെ കുറിപ്പടി നിർബന്ധമാക്കി; നി​​ര്‍​ദേശം ലം​​ഘി​ക്കുന്നവർക്കെതിരേ കർശന നടപടി

കോ​​ട്ട​​യം: മെ​​ഡി​​ക്ക​​ല്‍ സ്റ്റോ​​റു​​ക​​ളി​​ല്‍നി​ന്ന് ​ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക് മ​​രു​​ന്നു​​ക​​ള്‍ ല​​ഭി​​ക്കാ​​ന്‍ ഡോ​​ക്‌​ട​​റു​​ടെ കു​​റി​​പ്പ​​ടി നി​​ര്‍​ബ​​ന്ധ​​മാ​​ക്കി.

നി​​ര്‍​ദേശം ലം​​ഘി​​ച്ചു വി​​ൽ​പ്പ​ന ന​​ട​​ത്തു​​ന്ന​​വ​​ര്‍​ക്കെ​​തി​രേ ക​​ര്‍​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ. ​​എ​​ന്‍. പ്രി​​യ പ​​റ​​ഞ്ഞു.

സ​​ര്‍​ക്കാ​​ര്‍ മേ​​ഖ​​ല​​യി​​ലെ കാ​​രു​​ണ്യ, നീ​​തി, ജ​​ന്‍ ഔ​​ഷ​​ധി തു​​ട​​ങ്ങി​​യ​​വ​​യും സ്വ​​കാ​​ര്യ മെ​​ഡി​​ക്ക​​ല്‍ സ്റ്റോ​​റു​​ക​​ള്‍, ആ​​ശു​​പ​​ത്രി ഫാ​​ര്‍​മ​​സി തു​​ട​​ങ്ങി​​യ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും കു​​റി​​പ്പ​​ടി​​യി​​ല്ലാ​​തെ വി​​ല്‍​പ്പ​​ന​​യ്ക്ക് അ​​നു​​മ​​തി​​യി​​ല്ല.

ജി​​ല്ലാ ഡ്ര​​ഗ് ഇ​​ന്‍​സ്‌​​പെ​​ക്ഷ​​ന്‍ വി​​ഭാ​​ഗം, ഓ​​ള്‍ കേ​​ര​​ള കെ​​മി​​സ്റ്റ്സ് ആ​​ന്‍​ഡ് ഡ്ര​​ഗി​​സ്റ്റ് അ​​സോ​​സി​​യേ​​ഷ​​ന്‍ (എ​​കെ​​സി​​ഡി​​എ) എ​​ന്നി​​വ​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് പ്ര​​വ​​ര്‍​ത്തി​​ക്കും.

ഉ​​പ​​യോ​​ഗ​​ത്തെ​​ക്കു​​റി​​ച്ച് ജാ​​ഗ്ര​​താ സ​​ന്ദേ​​ശം
ആ​ന്‍റി​ബ​​യോ​​ട്ടി​​ക് മ​​രു​​ന്നു​​ക​​ള്‍ ന​​ല്‍​കു​​ന്ന മ​​രു​​ന്നുക​​വ​​റു​​ക​​ളി​​ല്‍ ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക് ഉ​​പ​​യോ​​ഗ​​ത്തി​​ല്‍ പു​​ല​​ര്‍​ത്തേ​​ണ്ട ജാ​​ഗ്ര​​ത സം​​ബ​​ന്ധി​​ച്ച സ​​ന്ദേ​​ശ​​മ​​ട​​ങ്ങു​​ന്ന ചു​​വ​​ന്ന നി​​റ​​ത്തി​​ലു​​ള്ള സീ​​ല്‍ പ​​തി​​പ്പി​​ക്ക​​ണം.

സ്വ​​കാ​​ര്യ മെ​​ഡി​​ക്ക​​ല്‍ സ്റ്റോ​​റു​​ക​​ള്‍​ക്കു വി​​ത​​ര​​ണം ചെ​​യ്യാ​​നു​​ള്ള 750 റ​​ബ​​ര്‍ സീ​​ലു​​ക​​ള്‍ ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ എ​​കെ​​സി​​ഡി​​എ പ്ര​​സി​​ഡ​​ന്‍റ് കെ. ​​ജോ​​സ​​ഫ് സെ​​ബാ​​സ്റ്റ്യ​​ന് ന​​ല്‍​കി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

മെ​​ഡി​​ക്ക​​ല്‍ സ്റ്റോ​​റു​​ക​​ള്‍​ക്ക് എ​​കെ​​സി​​ഡി​​എ ഭാ​​ര​​വാ​​ഹി​​ക​​ളി​​ല്‍​നി​​ന്നോ ഡ്ര​​ഗ് ഇ​​ന്‍​സ്പെ​​ക്ട​​റു​​ടെ ഓ​​ഫീ​​സി​​ല്‍​നി​​ന്നോ സീ​​ല്‍ കൈ​​പ്പ​​റ്റാം.​

ജി​​ല്ലാ രോ​​ഗ​​നി​​രീ​​ക്ഷ​​ണ ഓ​​ഫീ​​സ​​ര്‍ ഡോ. ​​സി.​​ജെ. സി​​താ​​ര, മാ​​സ് മീ​​ഡി​​യ ഓ​​ഫീ​​സ​​ര്‍ ഡോ​​മി ജോ​​ണ്‍, ഡ്ര​​ഗ് ഇ​​ന്‍​സ്പെ​​ക്ട​​ര്‍​മാ​​രാ​​യ സി.​​ഡി. മ​​ഹേ​​ഷ്, ജ​​മീ​​ല ഹെ​​ല​​ന്‍ ജേ​​ക്ക​​ബ്, എ​​ന്‍.​​ജെ. ജോ​​സ​​ഫ്, എ​​കെ​​സി​​ഡി​​എ ജി​​ല്ലാ ക​​മ്മി​​റ്റി അം​​ഗം അ​​നീ​​ഷ് എ​​ബ്ര​​ഹാം, താ​​ലൂ​​ക്ക് ക​​ണ്‍​വീ​​ന​​ര്‍ ശൈ​​ലാ രാ​​ജ​​ന്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

അ​​നാ​​വ​​ശ്യ​​മാ​​യി മ​​രു​​ന്നു​​ക​​ള്‍ വാ​​ങ്ങി​​ക്ക​​ഴി​​ക്കു​​ന്നു
ആ​ന്‍റി​ബ​​യോ​​ട്ടി​​ക് മ​​രു​​ന്നു​​ക​​ള്‍ ഡോ​​ക്ട​​റു​​ടെ നി​​ര്‍​ദേ​ശ​​പ്ര​​കാ​​രം മാ​​ത്രം ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ട​​വ​​യാ​​ണ്. ഇ​​വ​​യു​​ടെ പ​​ല​​ത​​ര​​ത്തി​​ലു​​ള്ള ദു​​രു​​പ​​യോ​​ഗം വ​​ലി​​യ പൊ​​തു​​ജ​​നാ​​രോ​​ഗ്യ ഭീ​​ഷ​​ണി​​യാ​​യി മാ​​റി​​ക്ക​​ഴി​​ഞ്ഞു.

ഡോ​​ക്ട​​ര്‍ നി​​ര്‍​ദ്ദേ​​ശി​​ച്ച മ​​രു​​ന്ന് പൂ​​ര്‍​ണ​​മാ​​യും ക​​ഴി​​ക്കു​​ന്ന​​തി​​നു മു​​ന്‍​പു ത​​ന്നെ നി​​ര്‍​ത്തു​​ക, നി​​ര്‍​ദേ​ശി​​ച്ച കാ​​ല​​യ​​ള​​വി​​ലും കൂ​​ടു​​ത​​ല്‍ ക​​ഴി​​ക്കു​​ക, കൃ​​ത്യ​​മാ​​യി ക​​ഴി​​ക്കാ​​തി​​രി​​ക്കു​​ക, മു​​ന്‍​പ് ഡോ​​ക്ട​​ര്‍ നി​​ര്‍​ദേ​​ശി​​ച്ച മ​​രു​​ന്ന് വീ​​ണ്ടും ഉ​​പ​​യോ​​ഗി​​ക്കു​​ക, മ​​റ്റൊ​​രാ​​ള്‍​ക്ക് സ​​മാ​​ന​​മാ​​യ രോ​​ഗ​​ത്തി​​ന് നി​​ര്‍ദേ​ശി​​ച്ച മ​​രു​​ന്ന് വാ​​ങ്ങി ക​​ഴി​​ക്കു​​ക തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് ഇ​​ത്ത​​ര​​ത്തി​​ല്‍ ക​​ണ്ടു​​വ​​രു​​ന്ന പ്ര​​വ​​ണ​​ത​​ക​​ള്‍.

പ​​നി തൊ​​ണ്ട​വേ​ദ​​ന, ജ​​ല​​ദോ​​ഷം എ​​ന്നി​​വ​​യ്ക്കും അ​​നാ​​വ​​ശ്യ​​മാ​​യി ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക് മ​​രു​​ന്നു​​ക​​ള്‍ വാ​​ങ്ങി​​ക്ക​​ഴി​​ക്കു​​ന്ന പ്ര​​വ​​ണ​​ത​​യു​​ണ്ട്.

മൃ​​ഗ​​ങ്ങ​​ള്‍​ക്കും മ​​ത്സ്യ​​ങ്ങ​​ള്‍​ക്കും രോ​​ഗം ബാ​​ധി​​ക്കാ​​തി​​രി​​ക്കാ​​ന്‍ മു​​ന്‍​കൂ​​ട്ടി ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്കു​​ക​​ള്‍ ഭ​​ക്ഷ​​ണ​​ത്തി​​ല്‍ ക​​ല​​ര്‍​ത്തി ന​​ല്‍​കു​​ന്ന പ്ര​​വ​​ണ​​ത​​യും റി​​പ്പോ​​ര്‍​ട്ട് ചെ​​യ്യു​​ന്നു​​ണ്ട്. മൃ​​ഗ​​ങ്ങ​​ള്‍​ക്കും ഡോ​​ക്ട​​റു​​ടെ നി​​ര്‍​ദ്ദേ​​ശ​​പ്ര​​കാ​​ര​​മ​​ല്ലാ​​തെ ഇ​​ത്ത​​രം മ​​രു​​ന്നു​​ക​​ള്‍ ന​​ല്‍​ക​​രു​​ത്.

Related posts

Leave a Comment