ആന്റിബോഡി കോക്‌ടെയില്‍ അതീവ ഫലപ്രദം ! കോക് ടെയില്‍ നല്‍കിയ 40 രോഗികളില്‍ ഒറ്റ ദിവസത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാതായെന്ന് ഡോക്ടര്‍…

കോവിഡ് രോഗികൡ അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന ആന്റിബോഡി കോക് ടെയില്‍ വളരെ ഫലപ്രദമെന്ന് വിവരം.

040 കോവിഡ് രോഗികളില്‍ ആന്റിബോഡി കോക്‌ടെയില്‍ പരീക്ഷിച്ചിരിക്കുകയാണ് ഹൈദരാബാദിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്‌ട്രോഎന്‍ഡ്രോളജി.

മോണോക്ലോണല്‍ കോക്‌ടെയില്‍ മരുന്നിന്റെ ഒറ്റ ഡോസാണ് രോഗികള്‍ക്ക് നല്‍കിയത്. മരുന്ന് നല്‍കി 24 മണിക്കൂറിനുള്ളില്‍ രോഗികള്‍ക്ക് പനി ഉള്‍പ്പടെയുള്ള രോഗലക്ഷണങ്ങള്‍ മാറിയെന്ന് ആശുപത്രി മേധാവി പറഞ്ഞു.

യു എസില്‍ നടന്ന പഠനങ്ങളില്‍ കോവിഡിന്റെ ബ്രിട്ടീഷ്, ബ്രസീല്‍, ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങള്‍ക്കെതിരെ ആന്റിബോഡി കോക്‌ടെയില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.

അതേസമയം ഡെല്‍റ്റ വകഭേദത്തിനെതിരേ ഇതുവരെ ആരും പരീക്ഷണം നടത്തിയിട്ടില്ല. ജനിതകമാറ്റം സംഭവിച്ച വൈറസിനെതിരേ ചികിത്സ ഫലപ്രദമാണോയെന്നാണ് ഹൈദരാബാദിലെ ആശുപത്രിയല്‍ പരിശോധിച്ചത്.

40 രോഗികളെ ഒരാഴ്ചയോളം നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഇവര്‍ പൂര്‍ണമായും രോഗമുക്തി നേടിയെന്നും തുടര്‍ന്നു നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ വൈറസ് സാന്നിധ്യം ഇല്ലെന്ന് വ്യക്തമായെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ മോണോക്ലോണല്‍ കോക്‌ടെയില്‍ ആണ് നല്‍കിയത്. ഇതോടെയാണ് ഈ മരുന്നിനെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ ആരംഭിച്ചത്.

കാസിറിമ്പ്, ഇന്‍ഡെവിമ്പ് തുടങ്ങിയ മരുന്നുകളുടെ കോക്‌ടെയിലാണിത്. രോഗം ബാധിച്ച് മൂന്ന് മുതല്‍ ഏഴ് ദിവസത്തിനുള്ളിലാവും ആന്റിബോഡി കോക്‌ടെയില്‍ രോഗിക്ക് നല്‍കുക. ഏകദേശം 70,000 രൂപയാണ് ഇന്ത്യയില്‍ ഈ കോക്ടെയിലിന് വിലവരുന്നത്. രണ്ടു ഡോസാണ് ഇത് എടുക്കേണ്ടത്.

Related posts

Leave a Comment