പാ​ക് ഒ​ളി​യാ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും; സേ​വ​നം മ​തി​യാ​ക്കി 2019 മാ​ർ​ച്ച് 30ന് ​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഇ​രി​ക്കെ​യാ​ണു വീ​ര​മൃ​ത്യു

ഉ​ദ​യം​പേ​രൂ​ർ(​കൊ​ച്ചി): നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ പൂ​ഞ്ച് ജി​ല്ല​യി​ൽ പാ​ക് ഒ​ളി​യാ​ക്ര​മ​ണ​ത്തി​ൽ (സ്നൈ​പ്പ​ർ ആ​ക്ര​മ​ണം) വീ​ര​മൃ​ത്യു വ​രി​ച്ച മ​ല​യാ​ളി സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും. സം​സ്കാ​രം നാ​ളെ സൈ​നി​ക ബ​ഹു​മ​തി​ളോ​ടെ ന​ട​ക്കും.

എ​റ​ണാ​കു​ളം ഉ​ദ​യം​പേ​രൂ​ർ സ്റ്റെ​ല്ലാ മേ​രീ​സ് പ​ബ്ലി​ക് സ്കൂ​ളി​നു തെ​ക്കു​ഭാ​ഗം ക​റു​ക​യി​ൽ പ​രേ​ത​നാ​യ മൈ​ക്കി​ളി​ന്‍റെ മ​ക​ൻ ലാ​ൻ​സ് നാ​യി​ക് കെ.​എം. ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ (34) ആ​ണു വീ​ര​മൃ​ത്യു വ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കൃ​ഷ്ണ​ഘാ​ട്ടി സെ​ക്ട​റി​ലാ​യി​രു​ന്നു പാ​ക് ആ​ക്ര​മ​ണം. ക​ഴി​ഞ്ഞ മാ​സം ര​ണ്ടി​നാ​ണ് ആ​ന്‍റ​ണി അ​വ​സാ​നം നാ​ട്ടി​ലെ​ത്തി മ​ട​ങ്ങി​യ​ത്.

സേ​വ​നം മ​തി​യാ​ക്കി 2019 മാ​ർ​ച്ച് 30ന് ​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഇ​രി​ക്കെ​യാ​ണു വീ​ര​മൃ​ത്യു. 15 വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി ര​ണ്ടു വ​ർ​ഷം മു​ൻ​പ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഇ​രു​ന്ന​താ​ണെ​ങ്കി​ലും പി​ന്നീ​ട് ര​ണ്ട് വ​ർ​ഷ​വും കൂ​ടി സേ​വ​ന​ത്തി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​ണു കാ​ഷ്മീ​രി​ൽ​നി​ന്നു മ​ര​ണ​വാ​ർ​ത്ത വീ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്. ആ​ന്‍റ​ണി​യു​ടെ ആ​ക​സ്മി​ക മ​ര​ണ​ത്തി​ൽ വി​റ​ങ്ങ​ലി​ച്ചു​നി​ൽ​ക്കു​ക​യാ​ണു കു​ടും​ബം.

ഷീ​ല​യാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച ആ​ൻ​റ​ണി​യു​ടെ മാ​താ​വ്. ഭാ​ര്യ അ​ന്ന ഡ​യാ​ന ജോ​സ​ഫ്. ഏ​ക​മ​ക​ൻ എ​യ്ഡ​ൻ (ഏ​ഴ്). പാ​ക് ഒ​ളി​യാ​ക്ര​മ​ണ​ത്തി​ൽ ഹ​വി​ൽ​ദാ​ർ മാ​രി​മു​ത്തു​വി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. മൂ​ന്നു ദി​വ​സ​ത്തി​നി​ടെ പാ​ക് ഒ​ളി​വെ​ടി ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു സൈ​നി​ക​രാ​ണു വീ​ര​മൃ​ത്യു വ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ആ​ർ​മി പോ​ർ​ട്ട​ർ പാ​ക് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഞാ​യ​റാ​ഴ്ച നൗ​ഷേ​ര സെ​ക്ട​റി​ൽ നാ​യി​ക് ഗോ​സാ​വി കേ​ശ​വ് സോം​ഗി​ർ(29), ശ​നി​യാ​ഴ്ച സു​ന്ദ​ർ​ബി​നി സെ​ക്ട​റി​ൽ റൈ​ഫി​ൾ​മാ​ൻ വ​രു​ണ്‍ ക​ട്ടാ​ൽ(21) എ​ന്നി​വ​രാ​ണു വീ​ര​മൃ​ത്യു വ​രി​ച്ച മ​റ്റു സൈ​നി​ക​ർ.

Related posts