ശ​ബ​രി​മ​ല​യെ ത​ക​ർ​ക്കാ​ൻ എവിടെയോ ഗൂ​ഢാലോ​ച​ന ന​ട​ക്കു​ന്നുവെന്ന ആരോപണവുമായി പി.​ജി. ശ​ശി​കു​മാ​ര​വ​ർ​മ

കോ​ന്നി: ശ​ബ​രി​മ​ല​യെ ത​ക​ർ​ക്കാ​ൻ എ​വി​ടെ​യോ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്ന​താ​യി പ​ന്ത​ളം കൊ​ട്ടാ​രം നി​ർ​വാ​ഹ​ക സം​ഘം പ്ര​സി​ഡ​ന്‍റ് പി.​ജി. ശ​ശി​കു​മാ​ര​വ​ർ​മ. കേ​ര​ള വെ​ള്ളാ​ള മ​ഹാ​സ​ഭ കോ​ന്നി താ​ലൂ​ക്ക് യൂ​ണി​യ​ൻ മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​വ​തീ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച സു​പ്രീം കോ​ട​തി വി​ധി അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. സ​ർ​ക്കാ​രി​നും ദേ​വ​സ്വം ബോ​ർ​ഡി​നും സ​ൽ​ബു​ദ്ധി ഉ​ണ്ടാ​കാ​ൻ പ്രാ​ർ​ഥി​ക്കു​ക​യാ​ണ്.തീ​ർ​ഥാ​ട​ന​ക്കാ​ല​ത്ത് ആ​റ് കോ​ടി​യോ​ളം ഭ​ക്ത​ർ ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന​താ​യാ​ണ് ക​ണ​ക്ക്.

ഇ​വ​രി​ൽ ഒ​രാ​ൾ 500 രൂ​പ​യോ​ളം ശ​ബ​രി​മ​ല​യി​ൽ ചെ​ല​വാ​ക്കു​ന്ന​താ​യി ക​ണ​ക്കാ​ക്കു​ന്നു. ഇ​തെ​ല്ലാം പ​ല​ത​ര​ത്തി​ൽ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. എ​ന്നി​ട്ടാ​ണ് സ​ന്നി​ധാ​ന​ത്ത് വെ​ള്ളം ത​ട​ഞ്ഞും ശൗ​ചാ​ല​യ​ങ്ങ​ൾ അ​ട​ച്ചി​ട്ടും ഭ​ക്ത​രെ ദ്രോ​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ഹാ​സ​ഭ താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts