സിനിമാ മോഹം ഉള്ളതു കൊണ്ടു മാത്രം നടിയാവില്ല ! അതിനു വേറെ ചിലതു കൂടി വേണം; തുറന്നു പറഞ്ഞ് അനു സിത്താര…

മലയാള സിനിമയില്‍ നിലവിലുള്ള നായികമാരില്‍ സൗന്ദര്യം കൊണ്ടും അഭിനയശേഷി കൊണ്ടും വേറിട്ടു നില്‍ക്കുന്ന നടിയാണ് അനു സിത്താര.

2013 പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം.

ചെറുപ്പം മുതലേ അഭിനയ വേദികളിലും ഡാന്‍സ് പരിപാടികളിലും തിളങ്ങി നിന്ന താരമായിരുന്നു അനുസിത്താര.

സ്‌കൂള്‍ കലോത്സവ വേദികളിലൂടെ ആയിരുന്നു താരം ശ്രദ്ധിക്കപ്പെട്ടതും ആളുകള്‍ക്ക് സുപരിചിതയായതും. സ്‌കൂള്‍ കലോത്സവങ്ങള്‍ തന്നെയാണ് സിനിമയിലേക്ക് എത്തിച്ചതും.

ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാല സ്വാമിയുടെ ചെറുപ്പകാലം അഭിനയിച്ചത് വളരെയധികം ശ്രദ്ധേയമായിരുന്നു.

ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നീ സിനിമകളിലെ താരത്തിന്റെ വേഷം വളരെയധികം പ്രേക്ഷകര്‍ പിന്തുണ നേടിക്കൊടുത്തിരുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എല്ലാം വളരെ നന്നായി ഉപയോഗിക്കുന്ന കൂട്ടത്തില്‍ ആണ് താരം. ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്താറുണ്ട്.

ഇപ്പോള്‍ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. സിനിമാ മോഹം ഉള്ളില്‍ കൊണ്ടു നടക്കുന്നവര്‍ക്ക് സിനിമാതാരമാകാനുള്ള ടിപ്പ് പറഞ്ഞു നല്കുകയാണ് അനുസിതാര.

ആഗ്രഹിച്ചാല്‍ മാത്രം പോരാ അതിനൊപ്പം ആത്മാര്‍ത്ഥമായ പരിശ്രമം വേണം എന്നാണ് താരം പറയുന്നത്.

താന്‍ ഒരു നടിയാവാനും ഡാന്‍സര്‍ ആവാനും ആഗ്രഹിച്ചു. അതുപോലെ നന്നായി പരിശ്രമിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ആഗ്രഹങ്ങളെല്ലാം സഫലമായി.

ആഗ്രഹിച്ചിടത്ത് എത്താന്‍ പരിശ്രമിക്കുകയാണ് വേണ്ടത് എന്നാണ് താരം സിനിമ മോഹികളോട് പറയുന്നത്.

Related posts

Leave a Comment