അന്നും ഇന്നും ഒരേ ചിരി ! മാതാപിതാക്കള്‍ക്കും അനിയത്തിക്കുമൊപ്പം നില്‍ക്കുന്നത് മലയാളത്തിലെ പ്രമുഖതാരം; ആളെ മനസ്സിലായോ ?

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയ നടിയാണ് അനുമോള്‍. ബോള്‍ഡായ കഥാപാത്രങ്ങളിലൂടെയാണ് അനു മലയാളികളുടെ മനംകവര്‍ന്നത്.

അച്ഛനെ കുറിച്ചുള്ള ഓര്‍മ പങ്കുവച്ചുകൊണ്ടുള്ള അനുവിന്റെ കുട്ടിക്കാലചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്.

”കാലം കടന്നു പോയിരിക്കുന്നു, പക്ഷേ താങ്കള്‍ ഹൃദയത്തിലില്ലാത്ത ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. നിങ്ങളെ നഷ്ടപ്പെട്ട ആ ദിവസമാണ് എന്റെ അസ്തിത്വം എന്നേക്കുമായി മാറിയത്…

ഒരുപാട് അരക്ഷിതാവസ്ഥകളോടെ, നിരന്തരമായ പോരാട്ടങ്ങളോടെ, വേദനകളോടെ ജീവിച്ചു…ഈ ലോകത്ത് ഒന്നിനും നിങ്ങള്‍ ബാക്കിവച്ചുപോയ ശൂന്യത ഞങ്ങളില്‍ നിന്നും ഇല്ലാതാക്കാന്‍ കഴിയുന്നില്ല…

ഞങ്ങള്‍ എല്ലായ്പ്പോഴും നിങ്ങളെ സ്‌നേഹിക്കുന്നു അച്ഛാ, താങ്കളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്ന മകള്‍,” അനു കുറിക്കുന്നു.

പാലക്കാട് സ്വദേശിയായ അനുമോള്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. കണ്ണുക്കുള്ളെ, രാമാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലാണ് അനുമോള്‍ അരങ്ങേറ്റം കുറിച്ചത്.

പിന്നീട് പി ബാലചന്ദ്രന്റെ ‘ഇവന്‍ മേഘരൂപന്‍’ എന്ന തിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറി. തുടര്‍ന്ന് ചായില്യം,വെടിവഴിപാട്, അകം, റോക്സ്റ്റാര്‍, അമീബ, ഞാന്‍, ഗോഡ് ഫോര്‍ സെയില്‍, ജമ്‌നാപ്യാരി, നിലാവറിയാതെ, പദ്മിനി, ഉടലാഴം എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിനായി.

യാത്രകള്‍ ഇഷ്ടപ്പെടുന്ന അനുമോള്‍, അനുയാത്ര എന്ന പേരില്‍ ഒരു ട്രാവല്‍ യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. എന്തായാലും താരത്തിന്റെ ചെറുപ്പത്തിലെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Related posts

Leave a Comment