ഭിക്ഷയാചിക്കുന്ന പെണ്‍കുട്ടി നല്ല കലക്കന്‍ ഇംഗ്ലീഷ് സംസാരിക്കുന്നത് കണ്ട് അമ്പരന്ന് അനുപം ഖേര്‍ ! പഠിക്കാന്‍ സഹായിക്കാമെന്ന് താരത്തിന്റെ ഉറപ്പ്;വീഡിയോ വൈറല്‍…

നേപ്പാള്‍ യാത്രയ്ക്കിടെ കണ്ടുമുട്ടിയ ഭിക്ഷ യാചിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടന്‍ അനുപം ഖേര്‍. നല്ല ഒഴുക്കുള്ള ഇംഗ്ലീഷില്‍ പെണ്‍കുട്ടി സംസാരിച്ചതാണ് അനുപം ഖേറിനെയും ആരാധകരെയും ഞെട്ടിച്ചത്.

പെണ്‍കുട്ടി ഇംഗ്ലീഷില്‍ ഭിക്ഷ ചോദിച്ചത് അക്ഷരാര്‍ഥത്തില്‍ അനുപം ഖേറിനെ ഞെട്ടിച്ചുകളഞ്ഞു. തുടര്‍ന്ന് കുട്ടിയോട് കൂടുതല്‍ കാര്യങ്ങള്‍ താരം ചോദിച്ചു മനസ്സിലാക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

ഇന്ത്യയില്‍ നിന്നു നേപ്പാളിലെത്തിയതാണ് ആരതി എന്ന പെണ്‍കുട്ടി. കാഠ്മണ്ഡുവിലെ ഒരു ക്ഷേത്രത്തിനു മുന്നില്‍ വച്ചാണ് അനുപം ഖേര്‍ പെണ്‍കുട്ടിയെ കണ്ടുമുട്ടിയത്.

താരത്തോടു ഇംഗ്ലീഷില്‍ പണം ആവശ്യപ്പെടുകയും സെല്‍ഫി എടുക്കാനുള്ള ആഗ്രഹം പറയുകയും ചെയ്തു. ഇതോടെ താരം പെണ്‍കുട്ടിയോടു കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

സ്‌കൂളില്‍ പോകുന്നില്ലെന്നും ഭിക്ഷയെടുത്താണ് ജീവിക്കുന്നതെന്നും കുട്ടി പറയുമ്പോള്‍ എങ്ങനെയാണ് ഇംഗ്ലീഷ് പഠിച്ചതെന്ന് ഖേര്‍ ചോദിക്കുന്നു.

ഭിക്ഷ യാചിക്കാന്‍ വേണ്ടിയാണ് കുറച്ചു കുറച്ചായി ഇംഗ്ലീഷ് പഠിച്ചതെന്നും അങ്ങനെ നന്നായി സംസാരിക്കാന്‍ പഠിച്ചെന്നും കുട്ടി പറയുന്നു. എന്തിനാണ് ഭിക്ഷ യാചിക്കുന്നതെന്ന് ചോദിച്ചപ്പോള്‍, തന്റേത് വളരെ പാവപ്പെട്ട കുടുംബമാണെന്നും തനിക്ക് പഠിക്കാന്‍ പോകാന്‍ സാധിക്കുന്നില്ലെന്നുമായിരുന്നു മറുപടി.

നല്ല ഇംഗ്ലീഷില്‍ സംസാരിക്കുന്നുണ്ടല്ലോ, ജോലി അന്വേഷിച്ചു കൂടെയെന്നു താരം ചോദിച്ചു. എന്നാല്‍ ആരും ജോലി തരുന്നില്ലെന്നും ഇന്ത്യയിലും ഇതേ സാഹചര്യമായതിനാലാണ് നേപ്പാളിലെത്തിയതെന്നും കുട്ടി പറയുന്നു.

‘എനിക്ക് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞാല്‍ എന്റെ ജീവിതം തന്നെ മാറും. സ്‌കൂളില്‍ പോകാന്‍ സഹായിക്കാമോയെന്ന് എല്ലാവരോടും ഞാന്‍ ചോദിക്കാറുണ്ട്. ആരും സഹായിക്കുന്നില്ല.

എന്നെ സ്‌കൂളില്‍ വിടാന്‍ സഹായിക്കുമോ ‘- എന്ന് കുട്ടി ചോദിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കാന്‍ താന്‍ സഹായിക്കുമെന്ന് വാക്ക് നല്‍കി ഇതിന് പിന്നാലെ അനുപം ഖേര്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു വാങ്ങി.

തന്റെ ഫൗണ്ടേഷന്‍ പഠനത്തിന് സഹായിക്കുമെന്നും താരം വാക്കു നല്‍കി. നിരവധി ആളുകളാണ് ഈ മിടുക്കി പെണ്‍കുട്ടിയുടെ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞത്.

Related posts

Leave a Comment