ജ​യ​ച​ന്ദ്ര​ൻ പറ‍യുന്നതും ന​സി​യ​യുടെ സങ്കടവും…! മൂ​ത്ത മ​ക​ളു​ടെ വി​വാ​ഹം ഉ​റ​പ്പി​ച്ച ഘ​ട്ട​ത്തി​ലാ​യി​രു​ന്നു അ​നു​പ​മ​യു​ടെ പ്ര​സ​വം; കാ​മു​ക​ൻ അ​ജി​ത്ത് മു​ന്പ് വി​വാ​ഹി​ത​നാ​യി​രു​ന്നു…

2020 ഒ​ക്ടോ​ബ​ർ മാ​സം 22 ന് ​ആ​ണ്‍​കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി​യ അ​നു​പ​മ​യു​ടെ കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ൾ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന പ​രാ​തി ആ​ദ്യ​മാ​യി അ​നു​പ​മ ന​ൽ​കി​യ​ത് ഏ​പ്രി​ൽ മാ​സ​ത്തി​ലാ​യി​രു​ന്നു.

എ​ന്നാ​ൽ ആ​റു മാ​സ​ത്തി​നു ശേ​ഷം വി​ഷ​യം സ​മൂ​ഹത്തി​ൽ ച​ർ​ച്ച​യാ​യ​തോ​ടെ പേ​രൂ​ർ​ക്ക​ട പോ​ലീ​സ് അ​നു​പ​മ​യു​ടെ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

കു​ഞ്ഞി​നെ തി​രി​കെ കി​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​നു​പ​മ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ ഏ​ക​ദി​ന സ​മ​രം ന​ട​ത്തി​യ​തോ​ടെ​യാ​ണ് ഭ​ര​ണ സം​വി​ധാ​ന​ത്തി​ൽ ഭി​ന്ന​ത​ക​ൾ ഉ​യ​രു​ക​യും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​യ​തും.

നേതാക്കൾ പറയുന്നത്

സി​പി​എം ദേ​ശീ​യ നേ​താ​വ് വൃ​ന്ദ കാ​രാ​ട്ട്, പി.​കെ.​ശ്രീ​മ​തി, ഇ​പ്പോ​ഴ​ത്തെ വ​നി​താ ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ പി.​സ​തീ​ദേ​വി, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, എ.​വി​ജ​യ​രാ​ഘ​വ​ൻ എ​ന്നി​വ​ർ​ക്കും

പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​നും ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പി.​കെ.​ശ്രീ​മ​തിയും വൃ​ന്ദ കാ​രാ​ട്ടും മാ​ത്ര​മാ​ണ് ത​നി​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടു സ്വീ​ക​രി​ച്ച​തെ​ന്ന് അ​നു​പ​മ മാ​ധ്യ​മ​ങ്ങ​ളോ​ടു വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് പാ​ർ​ട്ടി​യും സ​ർ​ക്കാ​രും വെ​ട്ടി​ലാ​യ​ത്.

പി.​കെ.​ശ്രീ​മ​തി ടി​വി ചാ​ന​ലു​ക​ളി​ൽ ത​ന്‍റെ അ​ഭി​പ്രാ​യം വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​നു​പ​മ​യു​ടെ പ​രാ​തി​യി​ൽ നീ​തി വാ​ങ്ങി കൊ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന തു​റ​ന്ന് പ​റ​ച്ചി​ൽ പാ​ർ​ട്ടി​യി​ൽ ഏ​റെ ച​ർ​ച്ച​യാ​യി.

പാർട്ടി സമ്മർദത്തിൽ

പ്ര​തി​പ​ക്ഷ​വും മാ​ധ്യ​മ​ങ്ങ​ളും വി​ഷ​യം ഏ​റ്റു​പി​ടി​ച്ച​തോ​ടെ പാ​ർ​ട്ടി സ​മ്മ​ർദത്തി​ലാ​കു​ക​യും അ​നു​പ​മ​യ്ക്കൊ​പ്പ​മാ​യി​രി​ക്കു​മെ​ന്ന പ്ര​സ്താ​വ​ന​ക​ൾ നേ​താ​ക്ക​ൾ ന​ട​ത്തി​യെ​ങ്കി​ലും നേ​താ​ക്ക​ളു​ടെ ആ​ത്മാ​ർത്ഥ​ത​യി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്ന് അ​നു​പ​മ തു​റ​ന്ന​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​യി​രു​ന്നു സെ​ക്ര​ട്ട​റി​യേ​റ്റ് ന​ട​യി​ലെ സ​മ​രം.

സ​മ​ര​ത്തി​ന് എ​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് അ​നു​പ​മ​യെ ഫോ​ണി​ൽ വി​ളി​ച്ച് നി​യ​മ​പ​ര​മാ​യ സ​ഹാ​യം ചെ​യ്യാ​മെ​ന്നും സ​ർ​ക്കാ​ർ ഒ​പ്പ​മു​ണ്ടെന്ന് ​അ​നു​പ​മ​യോ​ട് വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും കു​ഞ്ഞി​നെ ന​ൽ​ക​ുമെ​ന്ന ഉ​റ​പ്പ് വേ​ണ​മെ​ന്ന നി​ല​പാ​ടി​ലു​റ​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു അ​നു​പ​മ.

ത​ന്‍റെ സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​ത്തി​ന് ശേ​ഷം കു​ഞ്ഞി​നെ ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം ന​ട​ത്തി​യ ശേ​ഷം മാ​താ​പി​താ​ക്ക​ൾ വാ​ക്ക് പാ​ലി​ച്ചി​ല്ലെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യി ഉ​യ​ർ​ത്തി​യ​തോ​ടെ അ​നു​പ​മ​യു​ടെ പി​താ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​ങ്ക് വ​ച്ചു.

ജ​യ​ച​ന്ദ്ര​ൻ പറ‍യുന്നത്

അ​നു​പ​മ​യു​ടെ കു​ഞ്ഞി​നെ പ്ര​സ​വ ശേ​ഷം അ​നു​പ​മ​യു​ടെ സ​മ്മ​ത​ത്തോ​ടെ ശി​ശു​ക്ഷേ​മ​സ​മി​തി​ക്കു കൈ​മാ​റി​യെ​ന്നാ​യി​രു​ന്നു ജ​യ​ച​ന്ദ്ര​ൻ ഒരു മാധ്യമത്തോട് വ്യ​ക്ത​മാ​ക്കി​യ​ത്.

മൂ​ത്ത മ​ക​ളു​ടെ വി​വാ​ഹം ഉ​റ​പ്പി​ച്ച ഘ​ട്ട​ത്തി​ലാ​യി​രു​ന്നു അ​നു​പ​മ​യു​ടെ പ്ര​സ​വം. കൂ​ടാ​തെ അ​നു​പ​മ​യു​ടെ കാ​മു​ക​ൻ അ​ജി​ത്ത് മു​ന്പ് വി​വാ​ഹി​ത​നാ​യി​രു​ന്നു.

ഇ​തെ​ല്ലാം ത​നി​ക്ക് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്. കു​ഞ്ഞി​നെ സം​ര​ക്ഷി​ക്കാ​ൻ അ​നു​പ​മ​യ്ക്കു വ​രു​മാ​ന​മാ​ർ​ഗം ഇ​ല്ലാ​യി​രു​ന്നു.

അ​ജി​ത്ത് രം​ഗ​ത്ത് വ​ന്നി​രു​ന്നു​മി​ല്ല. കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ​സ​മി​തി​ക്ക് കൈ​മാ​റാ​ൻ അ​നു​പ​മ സ​മ്മ​ത​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട് ന​ൽ​കി​യെ​ന്നാ​യി​രു​ന്നു ജ​യ​ച​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം.

പാ​ർ​ട്ടി​ക്കും നേ​തൃ​ത്വ​ത്തി​നും കാ​ര്യ​ങ്ങ​ൾ എ​ല്ലാം അ​റി​യാ​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

ന​സി​യ​യുടെ സങ്കടം

സെ​ക്ര​ട്ട​റി​യേ​റ്റ് ന​ട​യി​ലെ അ​നു​പ​മ​യു​ടെ സ​മ​ര ദി​വ​സമാണ് അ​ജി​ത്തി​ന്‍റെ ആ​ദ്യ​ഭാ​ര്യ ന​സി​യ രം​ഗ​ത്തെ​ത്തു​ന്നത്.

മധ്യങ്ങളോടു നസിയ പറഞ്ഞത് ഇങ്ങനെ- ക​ഴി​ഞ്ഞ ഒ​ൻ​പ​ത് വ​ർ​ഷ​ക്കാ​ല​ത്തെ ത​ങ്ങ​ളു​ടെ ദാ​ന്പ​ത്യം ത​ക​ർ​ത്ത​ത് അ​നു​പ​മ​യാ​ണെ​ന്നാ​ണ് ന​സി​യ​യു​ടെ ആ​രോ​പ​ണം.

സി​പി​എം പ്ര​വ​ർ​ത്ത​ക​യാ​ണ് ന​സി​യ​യും. അ​നു​പ​മ​യു​മാ​യു​ള്ള ബ​ന്ധം ഏ​റെ വൈ​കി താ​ൻ അ​റി​യു​ക​യും അ​തേ​പ്പ​റ്റി അ​ജി​ത്തി​നോ​ടു ചോ​ദി​ച്ച​പ്പോ​ൾ അ​നു​പ​മ സ​ഹോ​ദ​രി​യെ പോ​ലെ​യാ​ണ് എ​ന്നു​മാ​യി​രു​ന്നു അ​ജി​ത്ത് പ​റ​ഞ്ഞ​ത്.

അ​നു​പ​മ ഗ​ർ​ഭി​ണി​യാ​യ വി​വ​രം താ​ൻ അ​റി​ഞ്ഞ ശേ​ഷം അ​ജി​ത്ത് മാ​ന​സി​ക​മാ​യി ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ച്ചി​രു​ന്നെ​ന്നും അ​ജി​ത്തിനു ഡി​വോ​ഴ്സ് ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെന്നും നസിയ പറ‍യുന്നു.

എ​ന്നാ​ൽ, താ​ൻ ഡി​വോ​ഴ്സി​നു സ​മ്മ​തി​ക്കി​ല്ലന്നു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു​വെ​ന്നും പി​ന്നീ​ടാ​ണ് ഡി​വോ​ഴ്സി​നു സ​മ്മ​തി​ച്ച​തെ​ന്നും ന​സി​യ മാ​ധ്യ​മ​ങ്ങ​ളോ​ടു പറഞ്ഞു.

അനുനയനീക്കം

ശി​ശു​ക്ഷേ​മ​സ​മി​തി, ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി , പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ അ​നു​പ​മ ആ​രോ​പ​ണം കു​ടു​പ്പി​ച്ച​തോ​ടെ നേ​താ​ക്ക​ൾ അ​നു​ന​യ നീ​ക്ക​വു​മാ​യി മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്തു​ക​യും സ​ർ​ക്കാ​ർ ഒ​പ്പ​മു​ണ്ട ാകു​മെ​ന്ന് പ​റ​യു​ക​യു​മാ​യി​രു​ന്നു.

എ​ന്നാ​ൽ ശി​ശു​ക്ഷേ​മ​സ​മി​തി അ​ധി​കൃ​ത​രെ​യും ജ​യ​ച​ന്ദ്ര​നെ​യും സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടി​ൽ ത​ന്നെ​യാ​യി​രു​ന്നു പാ​ർ​ട്ടി നേ​തൃ​ത്വം.

സ​മൂ​ഹ​ത്തി​ൽ വി​ഷ​യം സ​ജീ​വ ച​ർ​ച്ച​യാ​യ​തോ​ടെ ആ​നാ​വൂ​ർ നാ​ഗ​പ്പ​നെ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ എ​കെ​ജി സെ​ന്‍റ​റി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞ​തോ​ടെ നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി വ​രു​മെന്ന വി​ശ്വാ​സ​വും അ​നു​പ​മ​യ്ക്കു​ണ്ട്.

(തു​ട​രും)

പേ​രൂ​ർ​ക്ക​ട​യി​ലെ അ​റി​യ​പ്പെ​ടു​ന്ന പാർട്ടിക്കുടുംബം! വി​വാ​ഹി​ത​രാ​കു​ന്ന​തി​ന് മു​ൻ​പ് അ​നു​പ​മ ഗ​ർ​ഭം ധ​രി​ച്ച വി​വ​രം വീ​ട്ടു​കാ​ർ അറിഞ്ഞത് വളരെ വൈകി; ദത്തിലെ സത്യം…

 

Related posts

Leave a Comment