ലി​പ്‌​ലോ​ക്കു​മാ​യി അ​നു​പ​മ ! ട്രോളുകളുമായി സോഷ്യല്‍ മീഡിയ

സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യ കാ​ലം മു​ത​ൽ പ​ല​പ്പോ​ഴും ഗോ​സി​പ്പു​ക​ള്‍ പ്ര​ച​രി​ക്കാ​റു​ള്ള താ​ര​മാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ.

ഇ​ന്ത്യ​യി​ലെ പ്ര​ശ​സ്ത ക്രി​ക്ക​റ്റ് താ​ര​ത്തി​ന്‍റെ പേ​രി​നൊ​പ്പം പ്ര​ച​രി​ച്ച വാ​ര്‍​ത്ത​ക​ള്‍ ച​ര്‍​ച്ച​യാ​യി മാ​റു​ക​യും ചെ​യ്തി​രു​ന്നു.

പി​ന്നീ​ടി​ങ്ങോ​ട്ട് പ​ല ത​ര​ത്തി​ലു​ള്ള പ്ര​ണ​യ​ക​ഥ​ക​ളാ​ണ് അ​നു​പ​മ​യ്ക്കു നേ​രി​ടേ​ണ്ടിവ​ന്ന​ത്.

ഓ​രോ വി​മ​ര്‍​ശ​ന​ങ്ങ​ളും കാ​ര്യ​മാ​ക്കാ​തെ ന​ടി മു​ന്നോ​ട്ടുപോ​വു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ലി​പ്പോ​ള്‍ ഒ​രു ലി​പ് ലോ​ക്കി​ന്‍റെ പേ​രി​ല്‍ അ​നു​പ​മ​യ്ക്ക് എ​തി​രേ ട്രോ​ളു​ക​ള്‍ ഉ​യ​ര്‍​ന്നുവ​രി​ക​യാ​ണ്.

പു​തി​യ സി​നി​മ​യി​ല്‍നി​ന്ന് പു​റ​ത്തുവ​ന്ന ട്രെ​യി​ല​റി​ലെ ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ട​തോ​ടെ​യാ​ണ് വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നുവ​രു​ന്ന​ത്.

ആ​ഷി​ഷ് റെ​ഡ്ഡി​യും അ​നു​പ​മ പ​ര​മേ​ശ്വ​ര​നും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന പു​തി​യ സി​നി​മ​യാ​ണ് റൗ​ഡി ബോ​യി​സ്.

ദി​ല്‍ രാ​ജു നി​ര്‍​മി​ക്കു​ന്ന സി​നി​മ ശ്രീഹ​ര്‍​ഷ കോ​നു​ഗ​ണ്ടി​യാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​ധി​കം വൈ​കാ​തെ റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന സി​നി​മ​യി​ല്‍നി​ന്നു ട്രെ​യി​ല​ര്‍ പു​റ​ത്തുവ​ന്നി​രി​ക്കു​ക​യാ​ണ്.

കി​ടി​ല​നൊ​രു പ്ര​ണ​യ​ക​ഥ പ​റ​യു​ന്ന സി​നി​മ​യാ​ണെ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്നും വ്യ​ക്ത​മാ​വു​ന്ന​ത്.

മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി​യു​ടെ വേ​ഷ​ത്തി​ലാ​ണ് അ​നു​മ​പ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. പെ​ട്ടെ​ന്നൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​രു​വ​രും ഇ​ഷ്ട​ത്തി​ലാ​വു​ന്ന​തും മ​റ്റു​മൊ​ക്കെ ട്രെ​യി​ല​റി​ല്‍ സൂ​ചി​പ്പി​ച്ചു.

എ​ന്നാ​ല്‍ നാ​യ​ക​നും നാ​യി​ക​യും ത​മ്മി​ലു​ള്ള ലി​പ് ലോ​ക് സീ​ന്‍ ആ​ണ് ഇ​പ്പോ​ള്‍ ക​ളി​യാ​ക്ക​ലു​ക​ള്‍​ക്കു വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സി​നി​മ​യി​ല്‍ അ​നു​പ​മ​യും ആ​ഷി​ഷും ത​മ്മി​ല്‍ ഏ​ക​ദേ​ശം നാ​ലോ​ളം ചും​ബ​നരം​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​വു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

സം​ക്രാ​ന്തി​യു​ടെ ത​ലേ​ന്ന് നി​മ ഉ​ട​ൻ തി​യ​റ്റ​റു​ക​ളി​ലേ​ക്ക് റി​ലീ​സി​നെ​ത്താ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്. ഇ​തോ​ടെ ട്രോ​ള​ന്മാ​രു​ടെ പ്ര​തി​ക​ര​ണം എ​ങ്ങ​നെ​യാ​യി​രി​ക്കും എ​ന്ന​റി​യാ​നാ​ണ് സി​നി​മാ​പ്രേ​മി​ക​ള്‍ കാ​ത്തി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment